ഭൂമി കൈയേറ്റം; എം.എല്‍.എയ്‌ക്കെതിരേ പരാതി
മഞ്ചേരി: ഭൂമി കൈയേറാന്‍ ശ്രമിച്ചെന്നാരോപിച്ചു പി.വി അന്‍വര്‍ എം.എല്‍.എ അടക്കം മൂന്നുപേരെ കക്ഷിചേര്‍ത്തു പരാതി. കൊല്ലം ജില്ലയില്‍ താമസിക്കുന്ന അമൃത ഭവനം മുരുകേശ് എന്നയാളാണ് ജില്ലാ പൊലിസ് സുപ്രണ്ടിനു പരാതി നല്‍കിയത്. എം.എല്‍.എയ്ക്കു പുറമേ നിലമ്പൂര്‍ അമരംമ്പലം പഞ്ചായത്തിലെ കൈനോട്ട് ഫൈസല്‍ (42), കവളമുക്കട്ട സ്വദേശി സിദ്ദീഖ് പി.സി എന്ന കുട്ടി (45) എന്നിവരാണ് മറ്റു കക്ഷികള്‍.
നിലമ്പൂര്‍ താലൂക്കിലെ അമരമ്പലം വില്ലേജിലുള്ള പാട്ടകരുമ്പിലെ പരാതിക്കാരന്റെ 1.95 ഏക്കര്‍ സ്ഥലത്തേക്കു എം.എല്‍.എയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ 18നു 15 പേര്‍ ഗേറ്റ് തുറന്നു പ്രവേശിക്കുകയും ബഹളംവയ്ക്കുകയും ചെയ്തതായും പുതിയ പൂട്ടിടാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. മാനേജറായ അനീഷിന്റെ മൊബൈലിലേക്കു വിളിച്ച് എം.എല്‍.എ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. 21നു സിദ്ദീഖ് പി.സി എന്ന കുട്ടിയും രണ്ടു തൊഴിലാളികളും തോട്ടത്തില്‍ കടന്ന് റബര്‍ വെട്ടിയെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."