കാലിക്കറ്റ് വിദൂര വിദ്യാഭ്യാസ അംഗീകാരം; അന്വേഷണ സമിതിയെത്തുന്നു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ യു.ജി.സി അംഗീകാരം നഷ്ടപ്പെട്ടത് തിരിച്ചെടുക്കുന്നതിന്റെ ഭാഗമായി യു.ജി.സി അന്വേഷണ സമിതി സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം സന്ദര്‍ശിച്ചേക്കും.
വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് യു.ജി.സി നല്കുന്ന അംഗീകാരം നഷ്ടപ്പെട്ടാല്‍ പിന്നീട് വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് യു.ജി.സിയുടെ നടപടിയെന്നറിയുന്നു.അന്വേഷണ സമിതി എപ്പോള്‍ സര്‍വകലാശാലയിലെത്തും എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. പക്ഷേ കാലിക്കറ്റിന് വിദൂര വിദ്യാഭ്യാസ പഠന പദ്ധതിയാണെങ്കിലും ഏകീകൃത പരീക്ഷാ സമ്പ്രദായം നിലവിലുളളത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാക്കിയിരിക്കുകയാണ്.
റെഗുലര്‍ സംവിധാനത്തിലുളള ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്കുളള അഡ്മിഷന് അവസാനിപ്പിച്ച് പഠനം ആരംഭിച്ചുവെങ്കിലും വിദൂര വിദ്യാഭ്യസ കോഴ്സുകളിലേക്കുളള നോട്ടിഫിക്കേഷന്‍ പോലും വിളിക്കാനായിട്ടില്ല.
സാധാരണ ഗതിയില്‍ ജൂലൈ അവസാനവാരം അപേക്ഷ വിളിക്കാറുണ്ട്. സെപ്റ്റംബര്‍ ആദ്യ വാരത്തിനുളളില്‍ സമിതി സര്‍വകലാശാലാ സന്ദര്‍ശനം നടത്തിയാല്‍ നവംബര്‍ ആദ്യ വാരത്തിലെങ്കിലും അപേക്ഷ വിളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."