കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
കോഴിക്കോട് ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
കണ്ണൂര്‍: കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
ജില്ലയില്‍ തീവ്ര മഴയുള്ളതിനാലും നാളെയും ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (06-7-2023) അവധി പ്രഖ്യാപിക്കുന്നു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുകയാണ്. രണ്ടാം ദിവസവും തുടരുന്ന ശക്തമായ മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും വൈദ്യുത പോസ്റ്റില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. തൃശ്ശൂരില്‍ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപകനാശനഷ്ടമുണ്ടായി. കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു. അട്ടപ്പാടി ചുരത്തിലെ വനമേഖലയില്‍ വൈദ്യുതി ലൈനിലേക്ക് മരം വീണതോടെ ഇരുട്ടിലായ അട്ടപ്പാടിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷാ മതില്‍ ഇടിഞ്ഞു വീണു. തിരുവല്ലയില്‍ പള്ളി തകര്‍ന്നുവീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."