HOME
DETAILS

സ്‌നേഹം പകര്‍ന്ന കിഴിശ്ശേരിക്കാരുടെ ആപ്പാപ്പക്ക് യാത്രാമൊഴി

  
backup
July 07 2023 | 05:07 AM

about-a-man-kizhissery-malappuram

സ്‌നേഹം പകര്‍ന്ന കിഴിശ്ശേരിക്കാരുടെ ആപ്പാപ്പക്ക് യാത്രാമൊഴി

കിഴിശ്ശേരി: ഒന്നുമല്ലാതിരുന്നിട്ടും അനേകം ആളുകള്‍ക്ക് സുപരിചിതനായിരുന്ന കിഴിശ്ശേരിക്കാരുടെ ഇത്താലു എന്ന ആപ്പാപ്പ ഇനി ഓര്‍മ. മെലിഞ്ഞൊട്ടി ചുക്കിചുളിഞ്ഞ ശരീരവുമായി അദ്ദേഹം നടന്ന വഴികളൊക്കെയും സൗഹൃദങ്ങളുടെ പുതിയ കൂടായി മാറി. ജന്മനാ പിടികൂടിയ മാനസിക വൈകല്യങ്ങളില്‍ ഒതുങ്ങി കൂടിയില്ല അദ്ദേഹം. ആറാം മാസത്തില്‍ പ്രസവിച്ചതാണ് മാതാവ് ഉമ്മാച്ചുമ്മ ഇത്താലുവിനെ. മാനസികമായ വളര്‍ച്ചക്കുറവ് ഉള്‍പെടെ വളര്‍ച്ചയെത്താതെ ജനിച്ചതിന്റെ കുറേയേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ ആളുകളെ മനസ്സിലാക്കാന്‍ അതിശയകരമായ കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരാളെ പോലും അദ്ദേഹം ജീവിതത്തില്‍ വേദനിപ്പിച്ചിട്ടുണ്ടാവില്ല. തന്നെ പരിഹസിക്കുന്നവരോട് ഇണക്കം നിറഞ്ഞ പിണക്കത്തോടെയായിരുന്നു അദ്ദേഹം പ്രതികരിച്ചിരുന്നത്.

കിഴിശ്ശേരിയില്‍ തുണികച്ചവടം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിയുടെ ചെറിയ കടയിലായിരുന്നു കൂടുതല്‍ സമയം ചെലവഴിച്ചത്. കള്ളി തുണിയും ബനിയനുമായിരുന്നു ചെറുപ്പം മുതലുള്ള വേഷം. പിന്നീടത് തുണി മാത്രമായി. മൂന്ന് വര്‍ഷം മുന്‍പ് വരെ ബസില്‍ കയറി കൊണ്ടോട്ടിയിലും കൊടുങ്ങല്ലൂരിലും എത്തുമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പിതാവ് അഹമ്മദ് കുട്ടിയെ മറവു ചെയ്ത തവനൂര്‍ വലിയ ജുമുഅത്ത് പള്ളി പരിസരത്തും ആദ്യകാലത്ത് ഇടക്കിടെ എത്തുമായിരുന്നു. കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തി രോഗികളെ കാണുന്നതും സമാധാനിപ്പിക്കുന്നതും പതിവായിരുന്നു. ചെറിയ കുട്ടികള്‍ക്കും പ്രായം ചെന്നവര്‍ക്കും ഒരുപോലെ ആപ്പാപ്പയായി അദ്ദേഹം മാറി. നിരവധി ആളുകളാണ് അവസാനമായി ഒരു നോക്കു കാണാനും പ്രാര്‍ഥനയില്‍ പങ്കുചേരാനും എത്തിയത്.

പൊലിസുകാരുടെ സുഹൃത്ത്..
കിഴിശ്ശേരി: ചെറുപ്പം മുതല്‍ക്ക് പൊലിസുകാരുമായി അദ്ദേഹം നല്ല അടുപ്പം പുലര്‍ത്തിയിരുന്നു. മിക്ക ദിവസങ്ങളിലും രാവിലെ തന്നെ കൊണ്ടോട്ടി പൊലിസ് സ്റ്റേഷനിലെത്തും. അവിടെ പൊലിസുകാരുടെ കൈയില്‍ നിന്ന് ചായയും കടിയും നിര്‍ബന്ധമായിരുന്നു. സ്റ്റേഷനിലെ പൊലിസുകാര്‍ മാറിമാറി വന്നിട്ടും ഈ സ്‌നേഹബന്ധം പതിറ്റാണ്ടുകള്‍ തുടര്‍ന്നു. കിഴിശ്ശേരി അങ്ങാടിയില്‍ വാഹന പരിശോധനക്ക് പൊലിസ് എത്തിയാലും അവരുടെ സ്വന്തം ആപ്പാപ്പയായി കൂടെ നില്‍ക്കും. തന്നെ പരിഹസിക്കുന്നവരെ പൊലിസിന് ചൂണ്ടിക്കാണിച്ച് നല്‍കും. അത്തരക്കാരെ നാട് കടത്തണമെന്ന് ആവശ്യപ്പെടും. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളെ ഭേദിച്ച് അദ്ധേഹം കിഴിശ്ശേരി അങ്ങാടിയില്‍ എത്തിയപ്പോഴും സംരക്ഷണം നല്‍കി പൊലിസുകാര്‍ ചേര്‍ത്തുപിടിച്ചു. ആരെയും വേദനിപ്പിക്കാതെ എല്ലാവരിലും സ്‌നേഹം ചൊരിഞ്ഞാണ് അദ്ദേഹത്തിന്റെ വിയോഗം. കിഴിശ്ശേരി ചക്കുംകുളം പള്ളി കബര്‍സ്ഥാനില്‍ മറവു ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  22 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  22 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  22 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  22 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  22 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  22 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  22 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  22 days ago