കുവൈത്ത്-റിയാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വരുന്നു
കുവൈത്ത് സിറ്റി: പൊതുമരാമത്ത് മന്ത്രാലയത്തിന്റെ അധ്യക്ഷതയിൽ ധനം, വൈദ്യുതി, ജലം, പ്രതിരോധം, എണ്ണ മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുടെ യോഗത്തിൽ കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള റാപ്പിഡ് റെയിൽ ലിങ്ക് പദ്ധതി നിർവഹണ ഘട്ടത്തിലേക്ക് പ്രവേശിച്ചു.പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് അൽ-ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
കുവൈത്തിനും സൗദി തലസ്ഥാനമായ റിയാദിനും ഇടയിൽ അതിവേഗ ട്രെയിൻ,മാഗ്നറ്റിക് ട്രെയിൻ അല്ലെങ്കിൽ ബുള്ളറ്റ് ട്രെയിൻ വഴിയാണ് ലിങ്ക് ലഭിക്കുകയെന്ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കുവൈത്ത്-റിയാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഉപദേശക പഠനത്തിന് 6 മാസമെടുക്കുമെന്നും തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ സംയുക്ത കരാറിൽ ഒപ്പുവെക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
സൗദി അറേബ്യയെയും കുവൈത്തിനെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി, റെയിൽവേയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ തമ്മിലുള്ള കരട് കരാറിന് കുവൈത്തുമായി ചർച്ച ചെയ്യാൻ ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രിയെയോ അദ്ദേഹത്തിന്റെ പ്രതിനിധിയെയോ അധികാരപ്പെടുത്തി കൊണ്ട് സൗദി മന്ത്രി തല കൗൺസിൽ മെയ് 23 ന് അംഗീകാരം നൽകിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."