വന്ദേഭാരത് നിറം മാറ്റുന്നു, വെള്ളയ്ക്ക് പകരം കാവി നിറം
വന്ദേഭാരത് നിറം മാറ്റുന്നു, വെള്ളയ്ക്ക് പകരം കാവി നിറം
ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനുകളുടെ നിറം മാറ്റുന്നു. വെള്ള നീല കളര്‍ കോഡ് മാറ്റി ഓറഞ്ച് - ഗ്രേ കളറാക്കുമെന്നാണ് ലഭിച്ച റിപ്പോര്‍ട്ട്. എന്നാല്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ട്രെയിനുകളുടെ നിര്‍മാണം നടക്കുന്ന ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി സന്ദര്‍ശിച്ച ശേഷമായിരിക്കും തീരുമാനമുണ്ടാകുക.
ഇനി സര്‍വീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ കോച്ചുകള്‍ക്കാകും പുതിയ നിറം ലഭ്യമാകുന്നത്. രാജ്യത്താകെ 26 വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. നിറംമാറ്റുന്നതിനുള്ള കാരണം റെയില്‍വേ വ്യക്തമാക്കിയിട്ടില്ല. പൊടിപിടിച്ച് വേഗം മുഷിയുന്നതിനാല്‍ വൃത്തിയാക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് നിറം മാറ്റുന്നതെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം പെയിന്റ് ചെയ്ത വന്ദേഭാരത് എക്സ്പ്രസ് കോച്ചുകളുടെ എന്ന പേരില്‍ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നിറങ്ങള്‍ പെയിന്റ് ചെയ്ത ട്രെയിന്‍ കോച്ചിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്നാണ് സൂചന.
നിലവില്‍ 26 വന്ദേഭാരത് എക്സ്പ്രസുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."