HOME
DETAILS

ഏക സിവിൽകോഡ് ലക്ഷ്യം തെരഞ്ഞെടുപ്പ്

  
backup
July 09 2023 | 19:07 PM

todays-article-written-by-elamaram-kareem

എളമരം കരീം

ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം രാഷ്ട്രീയലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ്. ഏതെങ്കിലും വിഭാഗം ജനങ്ങളുടെ 'അവശതയും' അവര്‍ നേരിടുന്ന 'അവഗണനയും' പരിഹരിക്കലല്ല ലക്ഷ്യം. സ്ത്രീകള്‍ നേരിടുന്ന 'വിവേചനം' അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യവുമല്ല ഈ പ്രഖ്യാപനത്തിന് പിന്നില്‍. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുക എന്നതാണ് മോദി ലക്ഷ്യംവയ്ക്കുന്നത്.


ആര്‍.എസ്.എസ്. പദ്ധതിയനുസരിച്ചുള്ള നടപടികള്‍ ഒന്നൊന്നായി നടപ്പിലാക്കുകയാണ്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം, കശ്മിരിനുള്ള പ്രത്യേകപദവിയും സംസ്ഥാനപദവിയും എടുത്തുകളഞ്ഞത്, പൗരത്വ നിയമഭേദഗതി പാസാക്കിയത്, മതപരിവര്‍ത്തന നിരോധന നിയമം പാസാക്കല്‍, ഘര്‍വാപസി, ഗോരക്ഷ, ഹിജാബ് തര്‍ക്കം, ലൗ ജിഹാദ് വിവാദം, വര്‍ഗീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയെല്ലാം മതനിരപേക്ഷ ഇന്ത്യയെ 'ഹിന്ദുത്വ' രാഷ്ട്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്.
ഇവയെല്ലാമായിട്ടും, 2024 ല്‍ ജയിക്കാനാവുമെന്ന് ഉറപ്പിക്കാനാവുന്നില്ല. ബി.ജെ.പി ഭരിച്ചുകൊണ്ടിരുന്ന കര്‍ണാടക, ഹിമാചല്‍പ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും ബി.ജെ.പി തോറ്റു.

പ്രതിപക്ഷ മതനിരപേക്ഷ പാര്‍ട്ടികള്‍ ഐക്യത്തിലേക്ക് നീങ്ങുന്നതും അവരെ ഭയചകിതരാക്കുന്നു. ഈ സാഹചര്യത്തിലാണ് 'ഏക സിവില്‍കോഡ്' എന്ന വിഷയം ചര്‍ച്ചയാക്കിയത്.ഏക സിവില്‍കോഡ് സംബന്ധിച്ച് ബി.ജെ.പി മുന്നണിയിലെ ഘടക കക്ഷികള്‍ - വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില ഗോത്രവര്‍ഗ പാര്‍ട്ടികള്‍ -എതിര്‍പ്പ് പ്രകടിപ്പിച്ചു. ദലിത്, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളും കടുത്ത എതിര്‍പ്പിലാണ്. മുസ് ലിംകള്‍, ക്രൈസ്തവര്‍ എന്നീ മതവിഭാഗങ്ങളും ഏക സിവില്‍ കോഡിനെ എതിര്‍ത്ത് രംഗത്തുവന്നു. അപ്പോഴാണ് പൂച്ച പുറത്ത് ചാടിയത് 'ഗോത്രവര്‍ഗക്കാരെയും ക്രൈസ്തവരെയും ഏക സിവില്‍കോഡില്‍ നിന്നൊഴിവാക്കും' എന്ന അമിത്ഷായയുടെ പ്രഖ്യാപനം ബി.ജെ.പിയുടെ ദുഷ്ടലാക്ക് വെളിപ്പെടുത്തുന്നു.

'ഒരു രാഷ്ട്രം, ഒരു ജനത, ഒരു നിയമം' എന്നൊക്കെ പറയുന്ന സംഘ്പരിവാര്‍ മുസ് ലിംകളെ മാത്രം ലക്ഷ്യംവച്ചാണ് ഏക സിവില്‍കോഡ് എന്ന ആയുധം പുറത്തെടുത്തതെന്ന് വ്യക്തം.
2023 ജൂണ്‍ 14ന് ദേശീയ നിയമകമ്മിഷന്‍ ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചുകൊണ്ട് അറിയിപ്പ് നൽകി. അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് 2018ല്‍ 'ഏക സിവില്‍കോഡ് ആവശ്യമില്ല, അഭികാമ്യമല്ല' എന്ന റിപ്പോര്‍ട്ട് നല്‍കിയതിനുശേഷം പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ നിലപാട് മാറ്റി. 2018നുശേഷം രാജ്യത്ത് ഏകീകൃത സിവില്‍കോഡ് എന്ന ആവശ്യം ആരും ഉയര്‍ത്തിയിട്ടില്ല. ഈ പ്രശ്നം രാജ്യത്ത് വലിയ തര്‍ക്കത്തിനിടയാക്കുമെന്ന് നിയമ കമ്മിഷന് അറിയാത്തതുമല്ല.


വ്യക്തിനിയമങ്ങള്‍ നിര്‍ണയിക്കപ്പെട്ടത് മതവിശ്വാസം, സാമൂഹികഘടന, ജീവിതരീതികള്‍, സാംസ്കാരികമായ വ്യത്യസ്തകള്‍ തുടങ്ങിയ വിവിധഘടകങ്ങളെ ആസ്പദമാക്കിയാണ്. കുടുംബ ബന്ധങ്ങളെ സംബന്ധിച്ച് രാജ്യത്തെ സര്‍ക്കാര്‍ ഉണ്ടാക്കുന്ന നിയമങ്ങളും വ്യക്തിനിയമങ്ങളും അവകാശങ്ങളും നിര്‍ണയിക്കുന്നുണ്ട്. ഓരോ മതവിഭാഗത്തിനും പ്രത്യേകമായ സാംസ്കാരിക സ്വയം നിര്‍ണയവും അവകാശവും ഉണ്ട്. അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആ സമൂഹങ്ങളുടെ ഉള്ളില്‍ നിന്നുതന്നെ ശ്രമങ്ങള്‍ ഉണ്ടാവുന്നതാണ് അഭികാമ്യം. 1925ലെ 'പിന്തുടര്‍ച്ചാവകാശ'നിയമവും, 1954 'സ്പെഷല്‍ മാര്യേജ് ആക്റ്റും' സര്‍ക്കാര്‍ ഉണ്ടാക്കിയ പൊതുനിയമങ്ങളാണ്.


രാജ്യത്ത് പ്രാദേശികമായി വ്യത്യസ്ത വ്യക്തിനിയമങ്ങള്‍ നിലവിലുണ്ട്. കേരളത്തില്‍ 1975ല്‍ ഹിന്ദു കൂട്ടുകുടുംബ വ്യവസ്ഥ മാറി. മുസ് ലിം വിവാഹം-വിവാഹമോചനം രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം ബംഗാള്‍, ബിഹാര്‍, ഒഡിഷ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. കാശ്മിരി മുസ് ലിംകള്‍ക്ക് 'ദത്തെടുക്കല്‍' അവകാശമുണ്ട്.


ഇന്ത്യയില്‍ മുസ് ലിംകള്‍ക്ക് മാത്രമല്ല ഹിന്ദു, ജെയിന്‍, ബുദ്ധമതക്കാര്‍, സിക്ക്, പാര്‍സി, ജൂതര്‍ എന്നിവര്‍ക്കും പ്രത്യേക വ്യക്തിനിയമങ്ങള്‍ നിലവിലുണ്ട്. മതപരമായ വ്യക്തിത്വമാണ് ഓരോ വ്യക്തിക്കും ഏതു വ്യക്തിനിയമം ബാധകമെന്ന് നിര്‍ണയിക്കുന്നത്. ഹിന്ദു സമുദായത്തില്‍പെട്ട പുരുഷനും സ്ത്രീയും 1954ലെ സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായാലും അവര്‍ക്ക് ഹിന്ദു വ്യക്തിനിയമം ബാധകമാണ്. എന്നാല്‍ സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രാകാരം വിവാഹിതരാവുന്ന മുസ് ലിംകള്‍ക്ക് മുസ് ലിം വ്യക്തിനിയമം ബാധകമല്ല.


രാജ്യത്തിൻ്റെ 'ഐക്യം', 'ഏകീകരണ'ത്തെക്കാള്‍ പരമ പ്രധാനമാണ്. 'നാനാത്വത്തില്‍ ഏകത്വം' എന്ന സങ്കല്‍പമാണ് നമ്മുടെ രാജ്യം ഉയര്‍ത്തിപ്പിടിച്ചത്. സാംസ്കാരിക വ്യക്തിത്വ അവകാശം സാംസ്കാരിക വൈവിധ്യങ്ങളുടെ സംരക്ഷണമാണ്. ഇന്ത്യന്‍ സമൂഹം സാംസ്കാരിക വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സഹിഷ്ണുതയുടെ രൂപമാണ്. പ്രസ്തുത തത്വങ്ങള്‍ ഒന്നും ഉള്‍ക്കൊള്ളാന്‍ തയാറാത്തവരാണ് സംഘ്പരിവാര്‍.
2018ലെ ലോ കമ്മിഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ വ്യക്തിനിയമങ്ങളില്‍ എന്തെങ്കിലും മാറ്റംവരുത്തേണ്ട നിയമപരിഷ്കാരത്തിൻ്റെ ആവശ്യകതയെക്കുറിച്ച് ഏതെങ്കിലും സമുദായ സംഘടനകളുമായി വല്ല ചര്‍ച്ചയും കേന്ദ്രസര്‍ക്കാര്‍ നടത്തിയോ? വൈവിധ്യങ്ങളുടെ രാജ്യമായ ഇന്ത്യയില്‍ അഭിപ്രായ സമന്വയമുണ്ടാക്കാതെ നിയമം കൊണ്ടു മാത്രം ഒന്നിനും പരിഹാരമാവില്ല.

21-ാം നിയമ കമ്മിഷന്‍ ഏക സിവില്‍കോഡ് എന്ന ആശയം തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ 22-ാം നിയമകമ്മിഷന്‍ ഈ പ്രശ്നം വീണ്ടും പഠിക്കാന്‍ അവസരം നൽകേണ്ടേ? കമ്മിഷന്‍ പൊതുജനാഭിപ്രായം ക്ഷണിച്ചതേയുള്ളൂ. ജനങ്ങള്‍ നല്‍കുന്ന സ്റ്റേറ്റ്മെൻ്റുകള്‍ പരിശോധിക്കാനും നേരിട്ട് ചര്‍ച്ച നടത്താനും സമയം വേണ്ടിവരും. അതിനിടയില്‍ ധൃതിപിടിച്ച് യൂനിഫോം സിവില്‍കോഡ് കൊണ്ടുവരുമെന്ന് മോദി പരസ്യമായി പറയുന്നത് ന്യായീകരിക്കത്തക്കതല്ല.
ഏകീകൃത സിവില്‍കോഡിനെ എതിര്‍ക്കുന്നവരെല്ലാം, മുസ് ലിം പ്രീണനം നടത്തുകയാണെന്ന് മോദി ആരോപിക്കുന്നു. അദ്ദേഹം പറയുകയാണ്- 'ഒരു വീട്ടില്‍ ഒരംഗത്തിന് ഒരു നിയമം, മറ്റൊരംഗത്തിന് മറ്റൊരു നിയമം.

എങ്ങനെ ഒരു കുടുംബം മുന്നോട്ട് പോവും? ഈ ഇരട്ട നിയമങ്ങളുമായി ഒരു രാഷ്ട്രത്തിന് എങ്ങനെ മുന്നോട്ട് പോകാനാവും?'. ഈ ഇരട്ട നിയമങ്ങള്‍ എന്നത് മോദി ലക്ഷ്യംവയ്ക്കുന്നത് വ്യക്തിനിയമങ്ങളെയാണ്. ഈ വ്യക്തിനിയമങ്ങള്‍ ഇന്ത്യയില്‍ നിയമാനുസൃതമാക്കിയത് ഇന്ത്യന്‍ ഭരണഘടനയാണ് എന്നത് മോദി വിസ്മരിക്കുന്നു. രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാണെങ്കിലും ഭരണഘടനയുടെ കണ്ണിലൂടെയല്ല അദ്ദേഹം രാജ്യത്തെ ജനങ്ങളെ കാണുന്നത്. ആര്‍.എസ്.എസിൻ്റെ കണ്ണിലൂടെയാണ്. അതുകൊണ്ടാണ് ഏക സിവില്‍കോഡ് അടിച്ചേല്‍പിച്ചാല്‍ രാജ്യത്തുണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം കണക്കിലെടുക്കാത്തത്.

മുന്‍ ലോ കമ്മിഷന്‍ റിപ്പോര്‍ട്ട് പാര 1. 23 പറയുന്നു 'ഇന്ത്യന്‍ ഭരണഘടനയുടെ 6-ാം ഷെഡ്യൂള്‍ ആര്‍ട്ടിക്കിള്‍ 244, ത്രിപുര, അസം, മിസോറം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ജില്ലാ-മേഖലാ കൊണ്‍സിലുകള്‍ക്ക് വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഗവര്‍ണറുടെ അനുമതിയോടെ നിയമങ്ങളുണ്ടാക്കാന്‍ അവകാശം നൽകുന്നു. ഇതിനു പുറമെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 371 എ, ബി, സി, എഫ്, ജി, എച്ച് വകുപ്പുകള്‍ പ്രത്യേക അവകാശങ്ങള്‍ നൽകുന്നുണ്ട്. ഉദാഹരണത്തിന് ആര്‍ട്ടിക്കിള്‍ 371 എ നാഗാ സമുദായത്തിനും 371 ജി മിസോ സമുദായത്തിനും മത-സാമൂഹിക ആചാരങ്ങള്‍ക്കും പരമ്പരാഗത നിയമങ്ങള്‍ക്കുള്ള സംരക്ഷണവും അനുവദിക്കുന്നു- ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അവരുടെ സമ്പ്രദായങ്ങള്‍, ആചാരങ്ങള്‍ തകര്‍ക്കുന്ന നിയമത്തെ എങ്ങനെ നോക്കിക്കാണും?

ഇപ്പോള്‍ തന്നെ മണിപ്പൂര്‍ കത്തിയമരുകയാണ്- വനാവകാശ നിയമത്തില്‍ വരുത്തുന്ന ഭേദഗതികളില്‍ വടക്കെ ഇന്ത്യയിലെ പട്ടികവര്‍ഗ സമൂഹം കടുത്ത പ്രതിഷേധത്തിലാണ്- ഏക സിവില്‍കോഡ് ഗോത്രവര്‍ഗ സമൂഹത്തില്‍ രാജ്യവ്യാപകമായി സംഘര്‍ഷമുണ്ടാക്കും'.
പട്ടികവര്‍ഗങ്ങള്‍ക്ക് ഇന്ന് നിലവിലുള്ള ഇരട്ട അവകാശങ്ങള്‍ നിഷേധിക്കുന്ന ഏക സിവില്‍കോഡ് നടപ്പാക്കാന്‍ മോദിക്ക് സാധിക്കുമോ? അല്ലെങ്കില്‍ ഗോത്ര ജനതയെ ഒഴിവാക്കി മുസ് ലിംകള്‍ക്ക് മാത്രം ബാധകമാകുന്ന 'ഏക സിവില്‍ കോഡ്' ആണോ കൊണ്ടുവരാന്‍ പോവുന്നത്?


ആര്‍.എസ്.എസ് ഉയര്‍ത്തുന്ന 'തീവ്ര ഹിന്ദുത്വ' ഭീഷണിക്കെതിരേ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ല. ബാബരി മസ്ജിദ് പ്രശ്നത്തിലും ഇതേ നിലപാടാണ് അവര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന 'മൃദു ഹിന്ദുത്വ' നിലപാട് രാജ്യത്തിൻ്റെ മതനിരപേക്ഷതക്കും ഐക്യത്തിനും ഹിതകരമല്ല. ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരേ കോണ്‍ഗ്രസ് പ്രസിഡൻ്റോ സീനിയര്‍ നേതാക്കളോ പ്രതികരിക്കാതിരിക്കുന്നത് അവസരവാദമാണ്. ഏക സിവില്‍കോഡ് ബില്ല് പാര്‍ലമെൻ്റില്‍ വന്ന ശേഷം അഭിപ്രായം പറയാമെന്ന കോണ്‍ഗ്രസ് നിലപാട് വഞ്ചനാപരമാണ്.

ബി.ജെ.പി മുന്നണിക്ക് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ലമെൻ്റില്‍ ഏത് ബില്ല് അവതരിപ്പിച്ചാലും പാസാകുമെന്നിരിക്കെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് ആത്മഹത്യാപരമാണ്. കശ്മിര്‍ ബില്‍, മുത്തലാഖ് നിരോധന ബില്‍, പൗരത്വ നിയമ ഭേദഗതി ബില്‍ തുടങ്ങിയ ബില്ലുകള്‍ പാസാക്കിയ പാര്‍ലമെൻ്റില്‍ ബില്ലുകള്‍ വരട്ടെ എന്ന് പറയുന്ന കോണ്‍ഗ്രസിൻ്റെ ലക്ഷ്യം അത് പാസാവട്ടെ എന്ന് തന്നെയാണ്.
ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ 'ഏക സിവില്‍കോഡ്' മാത്രമല്ല പറഞ്ഞിരിക്കുന്നത്. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉപജീവനക്ഷമമായ വേതനം നൽകണം, സമ്പത്ത് ഒരു ഭാഗത്ത് കേന്ദ്രീകരിക്കാന്‍ അവസരം നൽകരുത്, വ്യവസായ നടത്തിപ്പില്‍ തൊഴിലാളി പങ്കാളിത്തം തുടങ്ങിയ ഒട്ടേറെ നിര്‍ദേശങ്ങളുണ്ട്.

അവയൊന്നും നടപ്പാക്കാന്‍ താൽപര്യം കാണിക്കാത്ത മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പടുത്തപ്പോള്‍ ഏക സിവില്‍കോഡിന്മേല്‍ പിടികൂടിയത് ഹിന്ദു-മുസ് ലിം വിഭജനം സൃഷ്ടിക്കാനും വര്‍ഗീയ വിഭജനം വോട്ടാക്കി മാറ്റാനും വേണ്ടിയാണ്.
2019 ല്‍ പുല്‍വാമ തീവ്രവാദി അക്രമണമായിരുന്നു പ്രധാന പ്രചാരണ വിഷയം. പാകിസ്താന്‍ പിന്തുണ നല്‍കിയ തീവ്രവാദ ആക്രമണം എന്നായിരുന്നു മോദിയുടെ വാദം. പകിസ്താനില്‍ കടന്നുകയറി തിരിച്ചടി നല്‍കിയതായും സര്‍ക്കാര്‍ പറഞ്ഞു. ഇതില്‍ ആവേശം കൊണ്ട ഒരു വിഭാഗം ജനത ജീവിതക്ലേശങ്ങള്‍ വിസ്മരിച്ച് ബി.ജെ.പിക്ക് വോട്ടുചെയ്തു. 2024 ലും ഇതേ തന്ത്രം മോദി പയറ്റുന്നു. ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കലാണ് ലക്ഷ്യം- ഒറ്റപ്പെടാതിരിക്കാനുള്ള ജാഗ്രത കൈവെടിയരുത്.

Content Highlights:Today's Article written by Elamaram Kareem



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago