കുവൈറ്റ് വിസിറ്റ് വിസ - സ്ത്രീകൾക്ക് ഗർഭിണി അല്ലെന്നുള്ള സർട്ടിഫിക്കറ്റ് നിർബന്ധം
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ആഭ്യന്തരമന്ത്രാലയുമായി ബന്ധപ്പെട്ട പുതിയ തീരുമാനപ്രകാരം കുവൈറ്റിലേക്ക് സന്ദർശക വിസയിൽ വരുവാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ വിസ അപേക്ഷയോടൊപ്പം ഗർഭിണി അല്ലെന്നുള്ള സർട്ടിഫിക്കറ്റും സമർപ്പിക്കണം. ഗർഭിണികൾക്ക് കുവൈറ്റിലേക്ക് സന്ദർശക വിസയിൽ വരുന്നത് തടയുവാൻ ആവശ്യപ്പെട്ടുകൊണ്ട് താമസകാര്യ വകുപ്പ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിക്ക് അപേക്ഷ നൽകി.
ജി.സി.സി പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, എന്നിവരെ അനുഗമിച്ചെത്തുന്ന ഗാർഹിക തൊഴിലാളികൾ, 16 വയസ്സിന് താഴെയും 50 വയസ്സിന് മുകളിലുമുള്ള സ്ത്രീകൾ, കുവൈറ്റുമായി ഓൺലൈൻ വിസ കരാറിൽ ഏർപ്പെട്ട രാജ്യങ്ങളിലെ പൗരന്മാർ എന്നിവരെ ഈ തീരുമാനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുവൈറ്റി ലേക്കുള്ള കുടുംബ സന്ദർശക വിസകൾ അനുവദിക്കുന്നത് ഒരു വർഷം മുൻപ് നിർത്തിവച്ചിരിക്കുകയാണ്. ഇത് ഉടൻ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."