പാര്‍ട്ടിയില്‍ സജീവമാകണം; സെമിനാര്‍ വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജനോട് മുഖ്യമന്ത്രി
പാര്‍ട്ടിയില്‍ സജീവമാകണം; സെമിനാര്‍ വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജനോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ സി.പി.എം സെമിനാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമാകാന്‍ മുഖ്യമന്ത്രി ഇ.പി. ജയരാജന് നിര്‍ദേശം നല്‍കിയതായാണ് സൂചന. ഇന്നലെ വൈകീട്ടോടെയായിരുന്നു കൂടിക്കാഴ്ച്ച. തുടര്‍ന്ന് ഈ മാസം 22ന് നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കാനും ധാരണയായിട്ടുണ്ട്.
ഇന്നലെയാണ് ഏകസിവില്‍ കോഡിനെതിരെ കോഴിക്കോട് വെച്ച് സി.പി.എം സെമിനാര്‍ സംഘടിപ്പിച്ചത്. പരിപാടിയില്‍ നിന്ന് വിട്ട് നിന്ന ജയരാജന്‍ തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. കൂടാതെ ഏക വ്യക്തി നിയമത്തിനെതിരെയുള്ള സി.പി.എം സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ നിന്ന് ജയരാജന്‍ വിട്ട് നിന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച നടന്നിട്ടുള്ളത്.
നേരത്തെ സി.പി.എം സെമിനാറിലെ ജയരാജന്റെ അഭാവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. സി.പി.എം നടത്തുന്ന പരിപാടിയില്‍ എല്‍.ഡി.എഫ് കണ്‍വീനറെ പ്രത്യേകമായി ക്ഷണിക്കേണ്ടതില്ലെന്നായിരുന്നു ഗോവിന്ദന്‍ പറഞ്ഞത്. മുന്‍പ് എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയിലും മലബാര്‍ മേഖലയിലാകെ ഇ.പി ജയരാജന്‍ വിട്ട് നിന്നതും വലിയ വാര്‍ത്തയായിരുന്നു.
അതേസമയം പാര്‍ട്ടി സെമിനാറിനെ കളങ്കപ്പെടുത്താനാണ് ചിലര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നതെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം. ഡി.വൈ.എഫ്.ഐ പരിപാടി ഒരു മാസം മുന്നേ നിശ്ചയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."