ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം; മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം; മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദത്തിന് സാധ്യതയുള്ളതിനാല്‍ കേരളത്തിലെ മഴ മുന്നറിയിപ്പില്‍ മാറ്റം. നിലവില്‍ രൂപപ്പെട്ടിട്ടുള്ള ചക്രവാതച്ചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കരുതുന്നത്. ഇങ്ങനെയെങ്കില്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ ശക്തമായ മഴക്കാണ് സാധ്യത കല്‍പ്പിക്കുന്നത്.
അതേസമയം പുതിയ സാഹചര്യമനുസരിച്ച് സംസ്ഥാനത്തെ യെല്ലോ അലേര്‍ട്ട് നിര്‍ദേശങ്ങളിലും മാറ്റമുണ്ട്. ഇന്ന് നാല് ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ജുലൈ 19 മുതല്‍ 22 വരെ കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകുന്നവര്‍ കടലിലിറങ്ങാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശമുണ്ട്. ശനിയാഴ്ച്ച വരെ കേരളം, വടക്കന്‍ കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വരും ദിവസങ്ങളിലെ വിവിധ ജില്ലകളിലെ യെല്ലോ അലേര്‍ട്ട് നിര്‍ദേശങ്ങള്‍
19072023 : മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
20072023 : കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
21072023 : കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
22072023 : മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."