സ്‌കൂൾ വിദ്യാർഥിയെ കുത്തി; പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 3 പേർ പിടിയിൽ
സ്‌കൂൾ വിദ്യാർഥിയെ കുത്തി; പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 3 പേർ പിടിയിൽ
കൊച്ചി: പതിനാറുകാരനായ സ്‌കൂൾ വിദ്യാർഥിയെ കുത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. ചെല്ലാനം മാവിൻച്ചോട് ആഞ്ചലോസസിൻ്റെ മകൻ അനോഗ് ഫ്രാൻസീസിനാണ് കുത്തേറ്റത്. കണ്ണമാലി പുത്തൻത്തോട് ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്റ്റു വിദ്യാർത്ഥിയാണ് പരിക്കേറ്റ അനോഗ് ഫ്രാൻസീസ്.
സംഭവത്തിൽ പള്ളിത്തോട് സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത കുട്ടിയാണ്. ഈ കുട്ടിക്ക് പുറമെ പുന്നക്കൽ വീട്ടിൽ പോളിൻ്റെ മകൻ അമലേഷ് (19) പുത്തൻപുരക്കൽ വീട്ടിൽ യേശുദാസിൻ്റെ മകൻ ആഷ്ബിൻ (18) എന്നിവരാണ് പൊലിസ് പിടിയിലായത്.
മട്ടാഞ്ചേരി അസ്സിസ്റ്റൻറ് കമ്മീഷണർ കെ.ആർ മനോജിന്റെ നേതൃത്വത്തിൽ കണ്ണമാലി പൊലിസ് ഇൻസ്പെക്ടർ രാജേഷ് എസ്, സബ് ഇൻസ്പെക്ടർ നവീൻ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."