HOME
DETAILS

ചൂട് കൂടിയ കാലാവസ്ഥയിൽ വാഹനത്തിൽ ഫുൾ ടാങ്ക് പെട്രോൾ അടിക്കാമോ? ടാങ്ക് ഒരിക്കൽ തുറന്നിടണോ? - വാസ്തവം അറിയാം

  
backup
July 19 2023 | 15:07 PM

fuelling-in-hot-climate-facts

ചൂട് കൂടിയ കാലാവസ്ഥയിൽ വാഹനത്തിൽ ഫുൾ ടാങ്ക് പെട്രോൾ അടിക്കാമോ? ടാങ്ക് ഒരിക്കൽ തുറന്നിടണോ? - വാസ്തവം അറിയാം

ദുബൈ: യുഎഇയിൽ ദിനംപ്രതി ചൂട് കഠിനമാവുകയാണ്. പകൽ സമയത്ത് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് എല്ലാ എമിറേറ്റുകളിലും ഉള്ളത്. ഈ വേനൽക്കാലത്ത് ആദ്യമായി ചൂട് കഴിഞ്ഞ ദിവസം 50 ഡിഗ്രി സെൽഷ്യസ് കടക്കുകയും ചെയ്തു. ചൂട് കൂടുന്നതിനൊപ്പം തന്നെ ചില 'മുൻകരുതലുകളും' ചൂടായി പ്രചരിക്കുന്നുണ്ട്. ആരോഗ്യത്തെ കുറിച്ച് മുതൽ വിവിധ വിഷയങ്ങളിൽ ഇത്തരം തെറ്റായ മുൻകരുതലുകൾ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് വാഹനങ്ങളെ സംബന്ധിച്ച് പ്രചരിക്കുന്നത്.

കാറിന്റെ ഇന്ധന ടാങ്ക് നിറയ്ക്കരുതെന്ന് വാഹനമോടിക്കുന്നവരെ ഉപദേശിക്കുന്ന ഒരു വ്യാജ പ്രചാരണം സമൂഹമാധ്യമങ്ങളിൽ ധാരാളം ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന മറ്റൊന്നാണ്, ചൂടുള്ള വായു ബാഷ്പീകരിക്കപ്പെടുന്നതിന് ഡ്രൈവർമാർ ദിവസത്തിൽ ഒരിക്കലെങ്കിലും ഇന്ധന ടാങ്ക് തുറക്കണം എന്നത്. ഇത്തരത്തിൽ വിവിധ 'വ്യാജ മുൻകരുതലുകളാണ്' പ്രചരിക്കപ്പെടുന്നത്.

എന്നാൽ ഇതെല്ലാം തള്ളിക്കളയേണ്ടതാണെന്ന് റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ തോമസ് എഡൽമാൻ പറയുന്നത്. മാത്രമല്ല, ഇതിലെ പല നിർദേശങ്ങളും ഓരോ വേനൽക്കാലത്തും വീണ്ടും വീണ്ടും പൊന്തിവരുന്ന തെറ്റായ പ്രചാരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സത്യമെന്തെന്നാൽ നിലവിലെ ഒരു ചൂടിനും ഒരു വാഹന ടാങ്കിനെയും തകർക്കാനുള്ള ശേഷിയില്ല. വാഹന നിർമ്മാതാക്കളും വിദഗ്ധരും വാഹനങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ തന്നെ അന്തരീക്ഷ താപനിലയും മറ്റും കണക്കിലെടുത്താണ് ഇവ നിർമിക്കുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, അപകടസാധ്യത സൃഷ്ടിക്കുന്നതിന് പുറത്തെ താപനില 250 ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കണം. അതായത് നിലവിൽ ഉള്ള ചൂടിന്റെ അഞ്ചിരട്ടിയെങ്കിലും കടന്നാലാണ് ഇത്തരത്തിൽ അപകടസാധ്യതയുള്ളത് തന്നെ. ചൂട് അത്രയും കടന്നാലുള്ള അവസ്ഥയെ കുറിച്ച് പറയേണ്ടതില്ലല്ലോ.

"എല്ലാ കാലാവസ്ഥാ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ വാഹന നിർമ്മാതാക്കൾ കാറുകളും ഇന്ധന ടാങ്ക് പോലുള്ള എല്ലാ ഘടകങ്ങളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ചൂടും തണുപ്പും ഉൾപ്പെടെയുള്ള കഠിനമായ കാലാവസ്ഥയിൽ അവ പരീക്ഷിച്ചിട്ടുണ്ട്. ഇന്ധനത്തിന്റെ ഏത് വികാസത്തെയും നേരിടാനാണ് ഇന്ധന സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്" - തോമസ് എഡൽമാൻ പറഞ്ഞു.

അതേസമയം ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടത്, ടാങ്കിൽ എപ്പോഴും ആവശ്യമായ ഇന്ധനം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിലാണ്. ഇന്ധനം തീർന്ന് ഈ ചൂടുള്ള കാലാവസ്ഥയിൽ ആളുകൾ വഴിയിൽ കിടക്കുന്നതാണ് ഏറ്റവും അപകടകരമെന്നും തോമസ് എഡൽമാൻ പറയുന്നു.

ഫ്യുവൽ നോസിലിലെ സെൻസർ വഴി കണ്ടെത്തുന്ന ഓട്ടോമാറ്റിക് കട്ട്-ഓഫ് വരെ വാഹനമോടിക്കുന്നവർക്ക് ടാങ്കുകൾ നിറക്കാമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ടാങ്കിനുള്ളിൽ ബാഷ്പീകരണം കുറവായതിനാൽ, പ്രത്യേകിച്ച് മോട്ടോർസൈക്കിളുകളിൽ, ടാങ്ക് നിറയ്ക്കുന്നത് പെട്രോളിന്റെ മൈലേജ് പരോക്ഷമായി വർദ്ധിപ്പിക്കും.

വ്യാജവാർത്തകൾ അവഗണിക്കുകയും വേനൽക്കാലത്ത് റോഡ് യാത്രകൾ ആസ്വദിക്കാൻ സുരക്ഷയും ആരോഗ്യവും ശരീരത്തിലെ ജലാംശവുമാണ് ശ്രദ്ധിക്കേണ്ടതെന്നും തോമസ് എഡൽമാൻ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago