പത്തുവയസുള്ള പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവതിക്ക് 30 വര്‍ഷം കഠിന തടവ്
പത്തുവയസുള്ള പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവതിക്ക് 30 വര്‍ഷം കഠിന തടവ്
മഞ്ചേരി: പത്ത് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവതിക്ക് 30 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. മലപ്പുറം വഴിക്കടവ് സ്വദേശിനി പുളിയങ്ങോട് ബിനിതയെന്ന മഞ്ജു(36) വിനെയാണ് മഞ്ചേരി പോക്സോ കോടതി തടവിന് ശിക്ഷിച്ചത്. തടവിന് പുറമെ മൂന്ന് ലക്ഷം രൂപ പിഴയടക്കാനും ജഡ്ജി എ.എം അശ്റഫ് വിധിന്യായത്തില്‍ നിര്‍ദേശിച്ചു.
2013ല്‍ സംഭവിച്ച കേസിനാണ് കോടതിയിപ്പോള്‍ ശിക്ഷ നടപ്പാക്കിയിരിക്കുന്നത്. വഴിക്കടവ് ഇന്‍സ്പെക്ടര്‍ ആയിരുന്ന മനോജ് പറയട്ടയാണ് കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇന്‍സ്പെക്ടര്‍ പി. അബ്ദുള്‍ റഷീദ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 12 സാക്ഷികളെ വിസ്തരിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ 13 രേഖകള്‍ ഹാജരാക്കി.
ലൈംഗിമായി പീഡിപ്പിച്ചതിന് പത്ത് വര്‍ഷം തടവും 1 ലക്ഷം രൂപ പിഴ, പോക്സോ നിയമ പ്രകാരമുള്ള 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴ, പലതവണ പീഡിപ്പിച്ചതിന് പോക്സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം 10 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴ എന്നിങ്ങനെയാണ് പ്രതിക്കെതിരെ ശിക്ഷ ചുമത്തിയിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. വിചാരണക്ക് ശേഷം പ്രതിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."