സംസാരിക്കാന്‍ സമയമില്ലേ; ഇനി ട്രൂ കോളര്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
നിങ്ങള്‍ക്കായി ഫോണില്‍ മറുപടി പറയാനും, സ്പാം കോളുകളെ ഒഴിവാക്കാനും ഇനി ട്രൂ കോളര്‍ നിങ്ങളെ സഹായിക്കും. ട്രൂ കോളറിന്റെ പണമടച്ച് സ്വന്തമാക്കാന്‍ കഴിയുന്ന എ.ഐ ഫീച്ചറാണ് കോളര്‍മാര്‍ക്ക് ഈ സൗകര്യം പ്രദാനം ചെയ്യുന്നത്.ഇതിന് സഹായിക്കുന്ന ട്രൂ കോളര്‍ അസിസ്റ്റന്റ് നിലവില്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. 14 ദിവസത്തെ സൗജന്യ ട്രെയലില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഈ ഫീച്ചര്‍, പ്രതിമാസം 149 രൂപ വരെ നല്‍കി, ട്രൂ കോളര്‍ പ്രീമിയം അസിസ്റ്റന്റ് പ്ലാനിന്റെ ഭാഗമായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ പ്രൊമോഷന്‍ പ്ലാനിന്റെ ഭാഗമായി 99 രൂപക്ക് ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ഇംഗഌഷ്, ഹിന്ദി ഭാഷകളില്‍ മാത്രമാണ് പ്രസ്തുത സേവനം ലഭ്യമാകുന്നത്.
പുതിയ എഐ ഫീച്ചറിന് ഇന്‍കമിംഗ് കോളുകളോട് പെട്ടെന്ന് പ്രതികരിക്കാനും കോളറുടെ സംഭാഷണത്തിന്റെ തത്സമയ ട്രാന്‍സ്‌ക്രിപ്ഷനുകള്‍ നല്‍കാനും കഴിയുമെന്ന് ട്രൂകോളര്‍ അറിയിച്ചു. കോളറെ തിരിച്ചറിയാനും കോളിന്റെ ഉദ്ദേശ്യം മനസ്സിലാക്കാനും ഉപയോക്താക്കളെ സഹായിക്കുമെന്നതാണ് ഇതിന്റെ മെച്ചം. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി, ഉപയോക്താക്കള്‍ക്ക് കോള്‍ എടുക്കണോ, അധിക വിവരങ്ങള്‍ അഭ്യര്‍ത്ഥിക്കണോ അല്ലെങ്കില്‍ അത് സ്പാം ആയി അടയാളപ്പെടുത്തണോ എന്ന് തീരുമാനിക്കാനാകും. ഇതുവരെ വിളിക്കുന്ന ആളുടെ പേര് കാണിച്ചിരുന്ന ട്രൂകോളര്‍ ഇനി മുതല്‍ വിളിക്കുന്നയാളുമായി നമുക്ക് വേണ്ടി സംസാരിക്കാന്‍ അസിസ്റ്റന്റിനെ ഏര്‍പ്പെടുത്തുമെന്നാണ് കമ്പനി വക്താവ് പറയുന്നത്.
ട്രൂ കോളറിന്റെ എ.ഐ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്ന വിധം
- ട്രൂകോളര്‍ എഐ അസിസ്റ്റന്റ് നിങ്ങള്‍ക്കുള്ള ഇന്‍കമിംഗ് കോളിന് ഉത്തരം നല്‍കുകയും ട്രാന്‍സ്‌ക്രൈബ് ചെയ്യുകയും ചെയ്തുകൊണ്ട് കോള്‍ സ്‌ക്രീനിംഗ് ലളിതമാക്കുകയും ചെയ്യുന്നു.ഇത് വഴി ഉപയോക്താവിന് കോള്‍ ലഭിക്കുമ്പോഴെല്ലാം അവര്‍ക്ക് അത് നിരസിക്കുകയോ അത് നിങ്ങളുടെ ഡിജിറ്റല്‍ അസിസ്റ്റന്റിന് കൈമാറുകയോ ചെയ്യാം.
- അസിസ്റ്റന്റ് നിങ്ങളുടെ പേരില്‍ തന്നെ കോളിന് മറുപടി നല്‍കും. കൂടാതെ കോളറിന്റെ സന്ദേശം ട്രാന്‍സ്‌ക്രൈബ് ചെയ്യാന്‍ വോയ്‌സ് ടു ടെക്‌സ്റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കും.
- നിങ്ങളുടെ അസിസ്റ്റന്റിന്റെ ആശംസയോട് കോളര്‍ പ്രതികരിച്ചതിന് ശേഷം, ഉപയോക്താക്കള്‍ക്ക് കോളറിന്റെ ഐഡന്റിറ്റിയും കോളിന്റെ കാരണവും സ്‌ക്രീനിലൂടെ അറിയാനാകും.
*കോളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഉപയോക്താക്കള്‍ക്ക് ചാറ്റ് വിന്‍ഡോ തുറക്കാനും അസിസ്റ്റന്റ് നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് കോള്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനും അല്ലെങ്കില്‍ സ്പാമായി അടയാളപ്പെടുത്താനും കഴിയും.
Content Highlights:truecaller launch new ai assistance to help users, features
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."