തയ്യല്‍ തൊഴിലാളികളുടെ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കണം
പാവറട്ടി: തയ്യല്‍ തൊഴിലാളികളുടെ ക്ഷേമ പെന്‍ഷനുകള്‍ ഉടന്‍ വര്‍ദ്ധിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് സ്വതന്ത്ര തയ്യല്‍ തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) പാവറട്ടി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പാവറട്ടി ലൈബ്രറി ഹാളില്‍ ചേര്‍ന്ന തയ്യല്‍ തൊഴിലാളി രൂപീകരണ യോഗത്തില്‍ എസ്.ടി.യു പാവറട്ടി മേഖല പ്രസിഡന്റ് മുഹമ്മദ് സിംല അധ്യക്ഷനായി. മുസ്ലിം ലീഗ് മണലൂര്‍ മണ്ഡലം പ്രസിഡന്റ് ആര്.എ അബ്ദുല്‍ മനാഫ് ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര തയ്യല്‍ തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നിസാര്‍ മരുതയൂര്, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് സുഹൈല്‍ വെന്മേനാട്, വി.പി അബ്ദുമോന്, ജലീല്‍ പൈങ്കണ്ണിയൂര്, അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ സംസാരിച്ചു. കേരള സ്റ്റേറ്റ് സ്വതന്ത്ര തൊഴിലാളി യൂനിയന്‍ പാവറട്ടി മേഖല ഭാരവാഹികളായി പി.പി കൃഷ്ണേന്ദു (പ്രസിഡന്റ്), ഷെമീന എന്‍.എ, റംലത്ത് എം.എ (വൈസ്. പ്രസിഡന്റുമാര്‍), ഇ.പി ബല്‍ക്കീസ് (ജനറല്‍ സെക്രട്ടറി), ഷെറീന ആര്.കെ, ഷറഫി കെ.എച്ച് (ജോ.സെക്രട്ടറിമാര്‍), സെബീന.വി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."