ശക്തമായ മഴ തുടരും; കടലാക്രമണത്തിനും സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശക്തമായ മഴ തുടരും; കടലാക്രമണത്തിനും സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് ദേശീയ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂലൈ 24ഓടെ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ആന്ധ്രാപ്രദേശ്- ഒഡീഷ തീരങ്ങളിലായി പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ-പടിഞ്ഞാറന്‍ ഉള്‍ക്കടലിനും മുകളിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളത്. ഇതിനെതുടര്‍ന്ന് കേരളത്തിലും വ്യാപകമായ മഴക്കാണ് സാധ്യത കല്‍പ്പിക്കുന്നത്.
ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്.
ഇതുകൂടാതെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരങ്ങളില്‍ ഇന്ന് രാത്രി 11.30 മുതല്‍ നാല് മീറ്റര്‍ ഉയരത്തില്‍ തിരമാലയടിക്കാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മത്സ്യ തൊഴിലാളികളും തീരദേശത്തുള്ളവരും ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.
വരും ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
23072023 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
24072023 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
25072023 : ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
26072023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."