മദ്യലഹരിയില്‍ ദമ്പതികള്‍ വലിച്ചെറിഞ്ഞ രണ്ട് വയസുകാരി ഇന്ന് ആശുപത്രി വിടും; സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു
മദ്യലഹരിയില്‍ ദമ്പതികള്‍ വലിച്ചെറിഞ്ഞ രണ്ട് വയസുകാരി ഇന്ന് ആശുപത്രി വിടും
കൊല്ലം: മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുള്ള കുഞ്ഞ് രണ്ടര ആഴ്ചയിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കോമ സ്റ്റേജിലെത്തിയ കുഞ്ഞിനേയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്കി രക്ഷപ്പെടുത്തിയത്.
കുട്ടിയെ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ചികിത്സ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണം നല്‍കിയിരുന്നു. രക്തസ്രാവം നിയന്ത്രിക്കാനായുള്ള മരുന്ന് നല്കി. ഫിറ്റ്സും നീര്‍ക്കെട്ടും ഉണ്ടാകാതെയിരിക്കാനായി അതീവ ജാഗ്രത പുലര്‍ത്തി. കുഞ്ഞിന്റെ സംരക്ഷണവും തുടര്‍ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കും. കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും 2 കെയര്‍ ടേക്കര്‍മാരെ അനുവദിക്കുകയും ചെയ്തു. ഇനി കുഞ്ഞ് പൂര്‍ണമായും ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരിക്കും.
ജൂലൈ പത്തിനാണ് മാതാപിതാക്കള്‍ മദ്യപിക്കുന്നതിനിടയില്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."