HOME
DETAILS
MAL
നിങ്ങളുടെ കയ്യിലുള്ള നോട്ടുകളില്‍ നക്ഷത്ര ചിഹ്നമുണ്ടോ? ആര്‍ബിഐ അറിയിപ്പ് ശ്രദ്ധിക്കുക
backup
July 27 2023 | 13:07 PM
നിങ്ങളുടെ കയ്യിലുള്ള നോട്ടുകളില്‍ നക്ഷത്ര ചിഹ്നമുണ്ടോ?
നക്ഷത്ര ചിഹ്നമുള്ള (*) കറന്‍സി നോട്ടുകള്‍ നിയമപരമായി സാധുവല്ലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
അച്ചടി വേളയില്‍ കേടാകുന്നവയ്ക്ക് പകരമായി പുറത്തിറക്കുന്ന നോട്ടുകളാണ് ഇതെന്ന് ആര്‍ബിഐ വ്യക്തമാക്കി. നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ കള്ളനോട്ടുകളാണ് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ബാങ്കിന്റെ വിശദീകരണം.
പ്രിന്റ് ചെയ്യുമ്പോള്‍ കേടാകുന്ന നോട്ടുകള്‍ക്ക് പകരമാണ് ഇവ പുറത്തിറക്കുന്നത്. മറ്റേതു ബാങ്ക് നോട്ടും പോലെ ഇതും നിയമപരമായി സാധുവാണ്. സ്റ്റാര്‍ സീരീസ് നോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ബിഐ വെബ്സൈറ്റില്‍ ലഭ്യമാണ്' ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാല്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആര്‍ബിഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."