പ്രതിഷേധ പ്രകടനം നടത്തി
ആലുവ: ഓണ്‍ലൈനില്‍ മദ്യം വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് ജില്ലാ ജമാഅത്ത് യൂത്ത് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനം കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ചിന്നന് പി. പൈനാടത്ത് ഉദ്ഘാടനം ചെയ്തു. കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം.കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത്, എം.വി. ജോണ്സണ്, അക്സര്‍ മുട്ടം, എം.എസ്. ഹാഷിം, എം.എ. സെയ്ത് മുഹമ്മദ്, സി.കെ. ബീരാന് എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി കെ.കെ. അബ്ദുള്ള സ്വാഗതവും യൂത്ത് കൗണ്‍സില്‍ ആലുവ താലൂക്ക് പ്രസിഡന്റ് പി.എം നാദിര്‍ഷ നന്ദിയും പറഞ്ഞു. പ്രകടനത്തിന് ഷിഹാബ് കോട്ടിലാന്‍, സലിം എടയപ്പുറം, സുഫീര്‍ ഹുസൈന്, നസീര്‍ കൊടികുത്തുമല, പി.എം. റഫീഖ്, ഹാരിസ് ചെങ്ങമനാട് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."