HOME
DETAILS

പെട്രോള്‍ പമ്പുകളില്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ..

  
backup
July 29 2023 | 09:07 AM

petrol-pump-filling-fuel-latest-news

പെട്രോള്‍ പമ്പുകളില്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ..

ചില പെട്രോള്‍ പമ്പുകളില്‍ തട്ടിപ്പ് നടക്കുന്നതായി ഇടയ്ക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്.ഇന്ധനം നിറയ്ക്കുമ്പോള്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. മീറ്ററിലേക്ക് പോലും നോക്കാതെ ഇന്ധനം നിറച്ച് സ്ഥലം കാലിയാക്കുന്നവരാണ് ഒട്ടുമിക്ക് ആളുകളും. കൊടുത്ത പണത്തിന് തന്നെ അടിച്ചിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. പമ്പുകളില്‍ നിന്ന് വഞ്ചിക്കപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

മീറ്ററിലെ സീറോ നിലവാരം

ഇന്ധനം നിറയ്ക്കാന്‍ തുടങ്ങുന്നതിന് മുമ്പ് മീറ്ററില്‍ പൂജ്യം (Zero Digit) ആണെന്നത് ഉറപ്പാക്കേണ്ടതാണ്. മറ്റൊരാള്‍ ഇന്ധനം നിറച്ചതിനു ശേഷം, മെഷീന്‍ റീസെറ്റ് ചെയ്ത് സീറോ നിലവാരത്തില്‍ ആക്കിയതിനു ശേഷം മാത്രമാണ് നിങ്ങളുടെ വാഹനത്തില്‍ പെട്രോള്‍/ഡീസല്‍ നിറയ്ക്കുന്നതെന്ന് ഉറപ്പു വരുത്തുക. ചില പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്നതിന് മുമ്പ് വാഹനത്തില്‍ ഇരിക്കുന്നവരുടെ ശ്രദ്ധ തെറ്റിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ടയര്‍ പ്രഷര്‍ പരിശോധിക്കാം, ചില രസീതുകളില്‍ ഒപ്പിടാം തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് ശ്രദ്ധ മാറ്റിയതിനു ശേഷം മേല്‍പറഞ്ഞ വിധം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

റൗണ്ട് ഫിഗറുകള്‍ ഒഴിവാക്കുക

ചില പമ്പുകളില്‍ ഇപ്പോഴും പഴയ മെഷീനുകളാണ് ഉപയോ?ഗിക്കുന്നത്. ഇത്തരം ചിലയിടങ്ങളില്‍ പൊതുവെ ആളുകള്‍ ഇന്ധനം നിറയ്ക്കുന്ന 100, 200,500 തുകകള്‍ക്ക് ആനുപാതികമായി ഇന്ധനം ലഭിക്കാത്ത വിധമായിരിക്കും സെറ്റിങ്‌സ് നടത്തിയിരിക്കുക. ചെറിയ വ്യത്യാസമാണെങ്കില്‍ പോലും പമ്പുകളെ സംബന്ധിച്ച് ഒരു ദിവസത്തെ മുഴുവന്‍ വോളിയത്തില്‍ ഇത്തരം മാറ്റം വരുന്നത് ലാഭകരമാണ്. അതിനാല്‍ വളരെ റാന്‍ഡമായ തുകകള്‍ക്ക് (ഉദാഹരണം 173 രൂപ) ഇന്ധനം നിറയ്ക്കാന്‍ ശ്രദ്ധിക്കാം.

നല്ല പമ്പുകള്‍ തിരഞ്ഞെടുക്കുക

അറിയുന്ന, വിശ്വാസ്യതയുള്ള പെട്രോള്‍ പമ്പുകള്‍ തെര!ഞ്ഞെടുക്കാവുന്നതാണ്. പുതിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ നന്നായി മാനേജ് ചെയ്യുന്നുവെന്ന തോന്നല്‍ നല്‍കുന്ന, ആവശ്യത്തിന് സ്റ്റാഫുള്ള പമ്പുകള്‍ക്ക് മുന്‍ഗണന നല്‍കാം. ഇന്ധനം നിറയ്ക്കുന്ന സമയത്തെ വിലയെക്കുറിച്ചും ധാരണയുണ്ടായിരിക്കണം. ഇന്ധനത്തിന് ബില്‍ ചോദിച്ചു വാങ്ങേണ്ടതും, ഇടയ്ക്കിടെ പമ്പുകള്‍ മാറി ഇന്ധനം നിറയ്ക്കാന്‍ ശ്രദ്ധിക്കാവുന്നതുമാണ്. എന്നാല്‍ ഭൂരിഭാഗം പമ്പുകളിലും തട്ടിപ്പ് നടക്കുന്നില്ല. വിശ്വാസ്യതയോടെ, സത്യസന്ധമായി ബിസിനസ് നടത്തുന്ന പമ്പുകളാണ് അധികവും എന്നതും ഓര്‍മിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 days ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago