HOME
DETAILS

നെടുമ്പാശ്ശേരിയില്‍നിന്നും രണ്ടു വിമാനങ്ങള്‍ക്കൂടി ഇന്ന് പുറപ്പെടും

  
backup
August 23 2016 | 19:08 PM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8


നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി നെടുമ്പാശ്ശേരിയില്‍ നിന്നും ഇതുവരെ 1250 പേര്‍ ജിദ്ദയിലേക്ക് യാത്രയായി. ഇന്നലെ രണ്ട് സഊദി എയര്‍ലൈന്‍സ് വിമാനങ്ങളിലായി 750 പേരാണ് യാത്രയായത്.
സഊദി എയര്‍ലൈന്‍സിന്റെ മൂന്ന് വിമാനങ്ങളാണ് ഇതുവരെ ഹജ്ജ് തീര്‍ഥാടകരുമായി നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെട്ടത്. രണ്ട് വിമാനങ്ങളിലായി 900 തീര്‍ഥാടകര്‍ കൂടി ഇന്ന് യാത്ര തിരിക്കും.
തിങ്കളാഴ്ച്ച പുറപ്പെട്ട ആദ്യ വിമാനത്തില്‍ 450 പേര്‍ യാത്രയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കും വൈകീട്ട് 5.30 നുമാണ് തീര്‍ഥാടകരുമായി സഊദി എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ നിന്നും പറന്നുയരുന്നത്. മലപ്പുറം സ്വദേശി 80 കാരി ആയിഷബീവിയാണ് ഇന്ന് പുറപ്പെടുന്ന ആദ്യ വിമാനത്തിലെ ഏറ്റവും പ്രായം കൂടിയ തീര്‍ഥാടക. സഹോദരന്‍ ഹസ്സന്‍,സഹോദരി സൈനബ,സഹോദര ഭാര്യ നഫീസ എന്നിവരോടൊപ്പമാണ് ഇവരുടെ യാത്ര.
കോഴിക്കോട് സ്വദേശി ഖദീസുമ്മയാണ് വൈകീട്ട് 5.30 ന് പുറപ്പെടുന്ന വിമാനത്തിലെ ഏറ്റവും പ്രായം കൂടിയ തീര്‍ഥാടക.സഹോദരി സഫിയ,സഹോദരി ഭര്‍ത്താവ് അബൂബക്കര്‍ എന്നിവരോടൊപ്പമാണ് ആയിഷബീവിയുടെ ഹജ്ജ് യാത്ര.ഇവരുള്‍പ്പെടെ 70 വയസ്സിനു മുകളിലുള്ള 12 പേര്‍ ഇന്ന്! പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലായി യാത്രയാകുന്നുണ്ട്.ഇന്നലെ ഉച്ചയ്ക്ക് 1 മണിക്കും, രാത്രി 8 മണിക്കും പുറപ്പെട്ട വിമാനങ്ങളിലായാണ് 750 പേര്‍ യാത്രയായത്.ആദ്യ വിമാനത്തില്‍ 450 പേരും രണ്ടാമത്തെ വിമാനത്തില്‍ 300 പേരുമാണ് ഉണ്ടായിരുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് യാത്രയാകുന്ന എസ്,വി 5327 നമ്പര്‍ വിമാനത്തില്‍ 224 പുരുഷന്മാരും,226 സ്ത്രീകളും അടക്കം 450 പേരാണ് യാത്രയാകുക.ഈ വിമാനത്തില്‍ യാത്രയാകുന്ന 450 പേരില്‍ 438 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്,കണ്ണൂര്‍ 5,കോഴിക്കോട് 4,കാസര്‍കോട് 3 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍.വൈകീട്ട് 5.30 ന് യാത്രയാകുന്ന എസ്.വി 5391 നമ്പര്‍ വിമാനത്തില്‍ 200 പുരുഷന്മാരും,250 സ്ത്രീകളും അടക്കം 450 പേരാണ് യാത്രയാകുക.
കോഴിക്കോട് ജില്ലയില്‍ നിന്നും 329 പേരും,കണ്ണൂര്‍ ജില്ലയില്‍ നിന്നും 99 പേരും ഈ വിമാനത്തില്‍ യാത്ര തിരിക്കും.ആലപ്പുഴ 18,എറണാകുളം 2,കൊല്ലം 1,തിരുവനന്തപുരം 1 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ള തീര്‍ഥാടകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീവ്രമാകും; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  21 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  21 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  21 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  21 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  21 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  21 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  21 days ago