5 ജി വൈഫൈ ഹോട്‌സ്‌പോട്ടുമായി ബി.എസ്.എന്‍.എല്‍
കണ്ണൂര്‍: ഉപയോക്താക്കളെ തിരിച്ചുപിടിക്കാന്‍ ബി.എസ്.എന്‍.എല്‍ ആനുകൂല്യവുമായി രംഗത്ത്. കണ്ണൂര്‍, കാസര്‍കോട്, മാഹി ഉള്‍പ്പെടുന്ന ബി.എസ്.എന്‍.എല്‍ കണ്ണൂര്‍ ബിസിനസ് ഏരിയയില്‍ 49 രൂപയ്ക്ക് ആറുമാസത്തേക്കു ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ നല്‍കും. ബി.എസ്.എന്‍.എല്ലിന്റെ കസ്റ്റമര്‍ കെയര്‍ സര്‍വിസ് സെന്ററില്‍ ഇതിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ജനറല്‍മാനേജര്‍ എന്‍.കെ സുകുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാത്രി ഒന്‍പതുമുതല്‍ രാവിലെ ഏഴുവരെയും ഞായറാഴ്ചകളില്‍ മുഴുവന്‍ സമയവും രാജ്യത്തെ ഏതു നമ്പറുകളിലേക്കും സൗജന്യമായി വിളിക്കാം. ആറുമാസം കഴിഞ്ഞാല്‍ സാധാരണ പ്ലാനിലേക്കു മാറും. സൗജന്യ വിളികള്‍ അപ്പോഴും തുടരും. കോളര്‍ ഐ.ഡി സൗകര്യമുള്ള ഫോണിനു 600 രൂപയാണു വില. നവംബര്‍ 12വരെയാണ് അപേക്ഷിക്കാന്‍ അവസരം. ഫോണിനു രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ബി.എസ്.എന്‍.എല്‍ മൈക്രോ സിംകാര്‍ഡും സൗജന്യമായി ലഭിക്കും. നിലവിലുള്ള ബ്രോഡ്ബാന്റിന്റെ വേഗതയും കൂട്ടിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്, തലശ്ശേരി, തളിപ്പറമ്പ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ഫൈബര്‍ ഓപ്റ്റിക് കണക്ഷനും നല്‍കിത്തുടങ്ങി.
കണ്ണൂര്‍ കോര്‍പറേഷന്‍ ഏരിയയില്‍ നാലും തലശ്ശേരി, കാസര്‍കോട്, കാഞ്ഞങ്ങാട്, കൂത്തുപറമ്പ്, തളിപ്പറമ്പ്, ചക്കരക്കല്‍ എന്നിവിടങ്ങളിലുമാണ് ആദ്യഘട്ടത്തില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുക. പിന്നീടിതു 70 ടവറുകളില്‍ കൂടി വ്യാപിപ്പിക്കും. രാജ്യത്ത് എം.എന്‍.പി വഴി ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എലില്‍ എത്തിയതു കണ്ണൂരിലാണെന്നും ജനറല്‍മാനേജര്‍ പറഞ്ഞു. ബി.എസ്.എന്‍.എല്‍ കണ്ണൂര്‍ ഏരിയ ഡി.ജി.എം (ഫിനാന്‍സ്) സുബ്രമണ്യന്‍, പ്ലാനിങ് ആന്‍ഡ് ഓപ്പറേഷന്‍ ഡി.ജി.എം കെ.എന്‍ ശിവണ്ണ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."