യുഎഇയില്‍ സീബ്ര ലൈനും എ.ഐ; നടപടി കാല്‍നട യാത്രക്കാരുടെ സുരക്ഷക്ക്
ദുബൈ: ദുബൈയില്‍ ഇനി മുതല്‍ സീബ്ര ലൈനിലും എ.ഐ. കാല്‍നട യാത്രക്കാര്‍ക്ക് പരമാവധി സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് എ.ഐയില്‍ പ്രവര്‍ത്തിക്കുന്ന സിഗ്നലോട് കൂടിയ സീബ്ര ലൈനുകള്‍ അവതരിപ്പിക്കപ്പെട്ടത്. ദുബൈ സിലിക്കണ്‍ ഒയാസിസില്‍ 14 സ്ഥലങ്ങളിലാണ് നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക്ക് സിഗ്നലുകള്‍ സ്ഥാപിക്കപ്പെട്ടത്.
കാല്‍നടയാത്രക്കാരും സൈക്കിളുകളില്‍ യാത്ര ചെയ്യുന്നവരുമൊക്കെ സീബ്ര ലൈന്‍ മുറിച്ചു കടക്കുന്ന വേളയില്‍ എ.ഐ ഉപയോഗിച്ച് വാഹനങ്ങള്‍ക്ക് സൈന്‍ ബോര്‍ഡുകളില്‍ മുന്നറിയിപ്പുകള്‍ തെളിയും. ഇതിനാല്‍ തന്നെ റോഡ് അപകടങ്ങളുടെ തോത് ഗണ്യമായി കുറയും എന്നാണ് കണക്കാക്കപ്പെടുന്നത്. എ.ഐ സാങ്കേതിക വിദ്യ നിര്‍മ്മാണ രംഗത്തുളള ഡെര്‍ക്ക് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഈ പുതിയ ട്രാഫിക്ക് നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നത്. രണ്ട് വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ സാങ്കേതിക വിദ്യ സ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
Content Highlights:Ai Zebralines in Uae
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."