'വെറുപ്പിനു മേല്‍ സ്നേഹത്തിന്റെ ജയം, സത്യമേവ ജയതേ' -കോണ്‍ഗ്രസ്
'വെറുപ്പിനു മേല്‍ സ്നേഹത്തിന്റെ ജയം, സത്യമേവ ജയതേ' -കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രിംകോടതി സ്റ്റേ ചെയ്തില് ആഹ്ലാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. വെറുപ്പിനെതിരായ സ്നേഹത്തിന്റെ വിജയം. ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കോണ്‍ഗ്രസ് കുറിച്ചു. 'വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം, സത്യമേവ ജയതേ ജയ് ഹിന്ദ്' എന്നിങ്ങനെയാണ് കുറിപ്പ്.
രാഹുല്‍ ഗാന്ധിക്ക് ആശ്വാസകരമായ വിധിയാണ് വന്നിരിക്കുന്നത്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെടും.
2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് 'മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നാണ് പേര്, ഇത് എന്തുകൊണ്ടാണ്' എന്ന് രാഹുല്‍ ചോദിച്ചത്. ഇതിനെതിരെ ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. പൂര്‍ണേശിന്റെ പരാതിയില്‍ സൂററ്റ് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടു വര്‍ഷം തടവും പിഴയും വിധിച്ചു. ഇതോടെ എം.പി സ്ഥാനത്തുനിന്ന് രാഹുല്‍ അയോഗ്യനാക്കപ്പെട്ടു. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈകോടതി തള്ളി. ഇതോടെയാണ് രാഹുല്‍ സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."