പിടികൂടിയ വാഹനങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുന്നു
തളിപ്പറമ്പ്: പിടികൂടിയ വാഹനങ്ങള്‍ കൂട്ടമായി അട്ടിയിട്ടത് സ്റ്റേഷനില്‍ വരുന്നവര്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നു. പിടികൂടിയ വാഹനങ്ങളുടെ ബാഹുല്യം കാരണം സ്റ്റേഷനിലെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാതായപ്പോഴാണ് ഇത്തരത്തിലൊരു ക്രമീകരണം ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് പൊലിസ് പറയുന്നു.
സ്റ്റേഷന്‍ കെട്ടിടത്തോളം ഉയരത്തിലാണ് വാഹനങ്ങള്‍ ഉള്ളത്. നിസാര കേസുകളെ തുടര്‍ന്ന് പിടിച്ചെടുത്ത വാഹനങ്ങളെല്ലാം തന്നെ അവകാശികള്‍ക്ക് കൈമാറിയിട്ടുണ്ട്. അവശേഷിക്കുന്നവയില്‍ കൂടുതലും മണല്‍ കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയവയാണ്. മിക്ക വാഹനങ്ങളും തൊണ്ടിയായി കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ ഇവിടെ നിന്നും മാറ്റുക പ്രയാസമാണ്. വാഹനങ്ങള്‍ വര്‍ധിച്ചതോടെ പൊലിസ് വാഹനങ്ങള്‍ സ്റ്റേഷന്‍ വളപ്പിനു പുറത്ത് നിര്‍ത്തിയിടേണ്ട സാഹചര്യത്തില്‍ വാടകയ്ക്ക് ക്രെയിന്‍ കൊണ്ടുവന്ന് വാഹനങ്ങള്‍ അട്ടിയിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."