HOME
DETAILS
MAL
വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു
backup
August 23 2016 | 20:08 PM
വെള്ളനാട്: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 16 പവനും 46,000 രൂപയും കവര്‍ന്നു. വെള്ളനാട് കാവുവിളാകം മാനസ ഭവനില്‍ വാട്ടര്‍ അതോറിറ്റി കോണ്ട്രാക്ടര് സുരേന്ദ്രന് നായരുടെ വീട്ടിലാണ് മോഷണം നടന്നത്.
തിങ്കളാഴ്ച രാവിലെ ബന്ധുവിന്റെ വിവാഹത്തിന് പോയ സുരേന്ദ്രന് നായരും കുടുംബവും രാത്രി വൈകി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിനു മുന്‍വശത്തേയും മുറികളിലേയും വാതിലുകള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. ആര്യനാട് സി.ഐ.അനില്‍കുമാര്‍, എസ്.ഐ.ബിനീഷ് ലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആര്യനാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."