'ഒരു ഫ്‌ളൈയിങ് കിസ് ഉണ്ടാക്കിയ അസ്വസ്ഥത പോലും മാഡത്തിന് മണിപ്പൂരിലെ സഹോദരിമാര്‍ക്കെതിരായ ക്രൂരത അറിഞ്ഞപ്പോള്‍ ഉണ്ടായില്ല' സ്മൃതി ഇറാനിക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്
'ഒരു ഫ്‌ളൈയിങ് കിസ് ഉണ്ടാക്കിയ അസ്വസ്ഥത പോലും മാഡത്തിന് മണിപ്പൂരിലെ സഹോദരിമാര്‍ക്കെതിരായ ക്രൂരത അറിഞ്ഞപ്പോള്‍ ഉണ്ടായില്ല' സ്മൃതി ഇറാനിക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്
ചെന്നൈ: ഒരു ഫ്‌ളയിങ് കിസ് ഇത്രയേറെ നീരസപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് നടന്‍ പ്രകാശ് രാജ. സ്മൃതി ഇറാനി ആരോപണം ഉന്നയിക്കുന്നതിന്റെ എ.എന്‍.ഐയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.
രാഹുല്‍ ഗാന്ധിക്കെതിരായ സ്മൃതി ഇറാനിയുടെ ഫ്‌ളൈയിങ് കിസ് ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രകാശ് രാജ്. ''മുന്‍ഗണനകള്‍...ഫ്‌ളൈയിങ് കിസ് മാഡം ജിയെ അലോസരപ്പെടുത്തി, എന്നാല്‍ മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിക്കുന്നത് അലോസരപ്പെടുത്തുന്നില്ല.''എന്നായിരുന്നു പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്.
Priorities… Madam ji is offended by a flying Kiss .. but not by what happened to our #manipurwomen #ManipurVoilence #justasking https://t.co/hWcCLTZ8id
— Prakash Raj (@prakashraaj) August 9, 2023
വിവാദത്തിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് പിന്തുണയുമായി സാഹിത്യകാരി ഡോ. മീന കന്തസ്വാമിയും രംഗത്തെത്തിയിരുന്നു. രാഹുലിന്റെ അരികിൽ സ്ത്രീകൾ ഏറെ സുരക്ഷിതരാണെന്ന് അവർ ചൂണ്ടിക്കാട്ടി. ദുരുദ്ദേശപരമായി അദ്ദേഹം ഒരിക്കലും പെരുമാറില്ല. അദ്ദേഹത്തിന് കാപട്യമില്ല. ഭാരത് ജോഡോ യാത്രയിൽ ഇത് താൻ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും അവർ ട്വിറ്ററിൽ കുറിച്ചു. വിശദമായ കുറിപ്പാണ് അവർ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
മണിപ്പൂർ വിഷയത്തിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. രാഹുലിന് ശേഷം സ്മൃതിയാണ് പാർലമെന്റിൽ സംസാരിച്ചത്. അപ്പോഴാണ് അവർ ആരോപണമുന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."