മ്യൂസിയം ഓഫ് ദി ഫ്യൂചറില്‍ പ്രഭാഷണങ്ങള്‍, ശില്‍പശാലകള്‍
ദുബായ്: ദുബായിലെ ലോക പ്രസിദ്ധമായ മ്യൂസിയം ഓഫ് ദി ഫ്യൂചറില്‍ ഭാവി വിദഗ്ധരുടെ പ്രഭാഷണങ്ങളും സംവാദപരമായ പഠന സെഷനുകളും സംഘടിപ്പിക്കുമെന്ന് അധികൃതര്‍. ഡിജിറ്റല്‍ ആരോഗ്യം, എഐ അധിഷ്ഠിത മെഡികേഷന്‍, ഗെയിം, വെര്‍ച്വല്‍ റിയാലിറ്റി, ഫോട്ടോഗ്രഫി എന്നിവ അടിസ്ഥാനമാക്കി ശില്‍പശാലകളും ഒരുക്കുന്നതാണ്. 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡ്രഗ് ഡിസ്‌കവറി ആന്റ് ഡെവലപ്‌മെന്റ്' എന്ന ആശയത്തില്‍ ആരോഗ്യ, സാങ്കേതികതയിലൂന്നി ശ്രദ്ധേയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന ബൗദ്ധിക സെഷനുകള്‍ ഉണ്ടാകും. എഐയുടെ അതിപ്രധാനമായ ശേഷികള്‍, വിശേഷിച്ചും ആരോഗ്യ-വ്യവസായ മേഖലകളിലെ സ്വാധീനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡോ. അലക്‌സ് അലിപര്‍ (ഇന്‍സെലികോ മെഡിസിന്‍), പാട്രിക് ജെ.മൊളോണി (പി4 എംഎല്‍), ഡോ. ലൂസിയ ഷിറ്റോര്‍ (പ്‌ളഗ് & പ്‌ളേ), ഡോ. ശൈഖാ അല്‍ മസ്‌റൂഈ (യുഎഇ സ്‌റ്റെം സെല്‍ ഗ്രൂപ്) എന്നിവര്‍ വിശദീകരിക്കും.
ഓഗസ്റ്റ് 19ന് ഒരാഴ്ച നീളുന്ന ഫോട്ടോഗ്രഫി ശില്‍പശാല ആരംഭിക്കും. ഫോട്ടോഗ്രഫി പ്രേമികള്‍ക്ക് പ്രഗല്‍ഭരില്‍ നിന്നും പഠിക്കാന്‍ അവസരമുണ്ടാകും. ഫോട്ടോഗ്രഫി, പ്രബന്ധ രചന, കഥാഖ്യാനം എന്നിവയും മറ്റു പരിപാടികളുമുണ്ടാകും. ഓഗസ്റ്റ് 21ന് ഭിന്ന ശേഷിക്കാര്‍ക്കായി ഒരു ഫോട്ടോഗ്രഫി ടൂറും ഒരുക്കുന്നതാണ്. മ്യൂസിയം ഓഫ് ദി ഫ്യൂചറിലെ തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളിലേക്കുള്ള ഫോട്ടോ ടൂറും ഉണ്ടാകുന്നതാണ്. ഗെയിം, വെര്‍ച്വല്‍ റിയാലിറ്റി ഷോ 27നാണ്.
ലോക പ്രസിദ്ധ ഡിസൈനര്‍മാരുടെ സൃഷ്ടിപ്പില്‍ ഉയര്‍ന്നു വന്ന ഭാവിയുടെ കവാടമായാണ് മ്യൂസിയം ഓഫ് ദി ഫ്യൂചര്‍ അറിയപ്പെടുന്നത്. 7 നിലകളില്‍ 5 ചാപ്റ്ററുകളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ടെക്‌നോളജി, വ്യതിയാനം തുടങ്ങി വ്യത്യസ്ത ആശയങ്ങളിലാണ് മ്യൂസിയം ഓഫ് ദി ഫ്യൂചര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."