HOME
DETAILS

മാതൃ-പിതൃ-ശിശു ഹത്യകളുടെ പിന്നാമ്പുറം

  
backup
August 10 2023 | 18:08 PM

todays-article-by-m-a-salam-rahmani

എം.എ സലാം റഹ്മാനി കൂട്ടാലുങ്ങൽ

നമ്മുടെ നാടിൻ്റെ ഹൃദയം അതികഠിന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഉറ്റവരുടെ കരങ്ങളെക്കൊണ്ടുതന്നെ പിടഞ്ഞുതീരുന്ന എത്രയോ ജന്മങ്ങളുടെ വേദനാജനക വാർത്തകൾ നെടുവീർപ്പുകളായി പെയ്തിറങ്ങുന്നു. പെരുകുന്ന മാതൃ-പിതൃ-ശിശു ഹത്യകളുടെ കാലത്ത് മലയാളി സംസ്‌കാരത്തിൻ്റെ അടിത്തറകൾ ഓരോന്നായി പിഴുതെറിയപ്പെടുകയാണ്. ഈ ചോരപ്പട്ടികകളുടെ നീളം കുറയ്ക്കാൻ കേരളീയ പുരോയാനത്തിൻ്റെ മേനിപറച്ചിലുകളുടെ അകം പൊള്ളയാണെന്ന തിരിച്ചറിവുകളിലേക്ക് അതിവേഗം സഞ്ചരിക്കേണ്ടിയിരിക്കുന്നു.


ജീവൻ തന്നവരുടെ ജീവനെടുക്കുന്നതുപോലും ലാഘവത്തോടെ കാണുകയും നമ്മുടെ മക്കൾ നമ്മുടേതല്ലാതാവുകയും ചോരയിൽ പിറന്ന സന്താനങ്ങളെ ഇല്ലാതാക്കാൻ മടിയില്ലാത്ത മാതാപിതാക്കളുടെ എണ്ണം ദിനേന കൂടിവരികയും ചെയ്യുന്ന ഈ കാലത്ത് ബന്ധങ്ങളുടെ പവിത്രത തിരിച്ചറിയേണ്ടിയിരിക്കുന്നു. ഭവനാന്തരീക്ഷത്തിലെ സ്‌നേഹരാഹിത്യവും ഊഷര അനുഭവങ്ങളും മക്കളെ നഷ്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ശകാരങ്ങളും മർദനവുമേറ്റ് ജീവിതം തള്ളിനീക്കുന്ന രക്ഷിാക്കളെ കണ്ട് വളരുന്ന കുട്ടികൾ പൊതുവിൽ അക്രമത്തിൻ്റെ വഴിയെ പോകുന്നതാണ് അനുഭവം. ഉത്കണ്ഠ, ആധി, വിഷാദം, അകാരണ ഭയം ഇത്തരക്കാരിൽ കൂടുതലായിരിക്കും. ഇവർ പിന്നീട് സാമൂഹികദ്രോഹികളുടെ പട്ടികകളിലേക്ക് കുടിയേറുന്നു.
സ്‌നേഹവും സഹാനുഭൂതിയും കാരുണ്യവും തടസങ്ങളെ അതിജീവിച്ച് പരന്നൊഴുകുന്നതിലൂടെയാണ് നല്ല ഗൃഹാന്തരീക്ഷം രൂപപ്പെടുന്നത്. ഒരു വീട്ടിനുള്ളിൽ പാർക്കുന്ന മാതാപിതാക്കളും മക്കളും സ്വകാര്യലോകത്ത് കഴിയുന്നതിലൂടെയാണ് അലോസരങ്ങളും നിലവിളികളും കുടുംബകങ്ങളിൽനിന്ന് ഉയർന്നുതുടങ്ങുന്നത്.

അശാന്ത അന്തരീക്ഷം കുട്ടികളിൽ വൈകാരിക അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ഇത് കുറ്റകൃത്യങ്ങളിലേക്കും മറ്റു സാമൂഹിക തിന്മകളിലേക്കും അവരെ നയിക്കുകയും ചെയ്യുന്നു. നന്മകളെ അഭിനന്ദിക്കുകയും തെറ്റുകളെ തിരുത്തുകയും പ്രതിസന്ധികളിൽ താങ്ങാവുകയും ചെയ്യുന്നതിലൂടെ തീരാത്ത കടപ്പാടുകളുടെ വിത്തുകളാണ് മക്കളുടെ ഹൃദയങ്ങളിൽ രക്ഷിതാക്കൾ പാകുന്നത്.
മുതിർന്നവരിൽ ഒളിഞ്ഞുകിടക്കുന്ന കുറ്റവാസനയെ എളുപ്പത്തിൽ കണ്ടെത്തൽ വലിയ പ്രയാസമാണ്. എന്നാൽ അക്രമവാസനയുള്ളവർ ഇളം പ്രായത്തിലേ അതിൻ്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കും. 'തങ്ങൾക്കൊപ്പമുള്ള സഹപാഠികളെ പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുക, കൂട്ടുകാരെ സൈക്കിളിൽനിന്ന് തള്ളിയിടുക,

ചെറുജീവികളെ ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തുക തുടങ്ങിയ വൈകല്യങ്ങൾ ചെറുപ്പത്തിലേ നിയന്ത്രിക്കാതിരുന്നാൽ അത് കുട്ടികളുടെ ഭാവിയെ നിർണായകമായി സ്വാധീനിക്കുമെന്ന്' കുട്ടികളുടെ വിവിധ സ്വഭാവരീതികളെക്കുറിച്ച് ഗവേഷണം നടത്തിയ മനശ്ശാസ്ത്രജ്ഞൻ ഒലിമർ ജെയിംസിൻ്റെ നിരീക്ഷണം.
ചെടിയായിരിക്കുന്ന നേരത്ത് ചില്ലകളും കമ്പുകളും വെട്ടിവെടിപ്പാക്കിയാൽ മനോഹര വൃക്ഷമായി പടർന്നുപന്തലിക്കും. മരമായി തീർന്നാൽ ശരിയാക്കിയാലും ഭംഗിയായി വളരാൻ സാധ്യത കുറവാണെന്ന തിരിച്ചറിവോടെ മക്കൾക്ക് നന്മയിലേക്ക് നടന്നടുക്കാനുള്ള അനുകൂല സാഹചര്യങ്ങൾ വീട്ടകങ്ങളിലൊരുക്കണം. പരിസ്ഥിതി മലിനീകരണത്തേക്കാൾ സ്വഭാവ മലിനീകരണമാണ് ഏറ്റവും അപകടകരം.

കുട്ടികളുടെ ആത്മീയ, ധാർമിക വളർച്ചക്ക് അനിവാര്യമായ മണ്ണും വെള്ളവും വളമുമൊരുക്കി സത്യസന്ധതയും മൂല്യബോധവുമുള്ള തലമുറയുടെ സൃഷ്ടിപ്പിനായി രക്ഷിതാക്കൾ ശ്രമിക്കേണ്ടതുണ്ട്.


കുട്ടികളോടൊപ്പം സഞ്ചരിച്ചാണ് പാരൻ്റിങ് നിർവഹിക്കേണ്ടത്. മൂന്നുതരം പാരൻ്റിങ്ങിനെക്കുറിച്ച് മനശ്ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നുണ്ട്. 1. അതോറിറ്റേറിയൻ പാരൻ്റിങ്: മാതാപിതാക്കൾ സന്താനങ്ങളെ ശാസനകളും കൽപ്പനകളും കാർക്കശ്യവും കൊണ്ട് നിയന്ത്രിക്കുന്ന രീതി. കുട്ടികളുടെ മാനസികാവസ്ഥയും സമ്മർദങ്ങളും മനസ്സിലാക്കാതെ നടത്തുന്ന ഇത്തരം ഇടപെടലുകൾ വിപരീത ഫലമുളവാക്കുന്നതാണ്.
2.ഡമോക്രാറ്റിക് ടൈപ്പ്: ആരോഗ്യകരമായി കുട്ടികളെ വളർത്തിക്കൊണ്ടുവരുന്ന രീതിയാണിത്. കുട്ടികളെ നിക്ഷേപങ്ങളായി കാണാതെ, വലിയ പ്രതീക്ഷകൾ അവരിൽ അടിച്ചേൽപ്പിക്കാതെ കുട്ടികളുടെ മനശ്ശാസ്ത്രം മനസിലാക്കി വളർത്തുന്ന രീതിയാണിത്. മിതമായ സ്വപ്നങ്ങളുമായി ഇങ്ങനെ വളരുന്ന കുട്ടികൾക്ക് അവരുടേതായ രംഗത്ത് പ്രശോഭിക്കാൻ സാധിക്കുന്നു.


3.ലെയ്‌സിഫെയർ പാരൻ്റിങ്: കുട്ടികളുടെ കാര്യത്തിൽ അമിതമായ പ്രതീക്ഷ, അല്ലെങ്കിൽ തീരെ ശ്രദ്ധയില്ലാത്ത അവസ്ഥ. പ്രത്യാഘാതമുണ്ടാക്കുന്ന രീതിയായാണ് ഇതിനെ മനശ്ശാസ്ത്രജ്ഞർ പരിഗണിക്കുന്നത്. ഒരു നിമിഷത്തെ പരിചയത്തിൻ്റെ പേരിൽ വെച്ചുനീട്ടുന്ന സ്‌നേഹത്തിൽ മതിമറന്ന് എല്ലാ രക്തബന്ധങ്ങളും വഴിയിലുപേക്ഷിച്ച് മക്കൾ ഒളിച്ചോടുന്നതും ലഹരിക്കടിമപ്പെടുന്നതും ഇത്തരം ശിക്ഷണങ്ങളിലൂടെ സംഭവിക്കും. അപകർഷതാബോധം പിടിപെട്ട് ഏകാന്തതയിലഭയം തേടുകയും അവസാനം ആത്മഹത്യയിൽ എല്ലാം അവസാനിപ്പിക്കുകയും ചെയ്യുന്ന കുട്ടികൾ ഇത്തരം ലെയ്‌സിഫെയർ പാരൻ്റിങ്ങിൻ്റെ ദുരന്തഫലങ്ങളാണ്.


മാനസികവും ശാരീരികവും വൈകാരികവുമായ തലങ്ങളെ പരിഗണിച്ചുകൊണ്ട് കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ ഊർജം പകർന്നുനൽകാനുള്ള ബാധ്യതയിൽ നിന്ന് രക്ഷിതാക്കൾ ഒളിച്ചോടുന്നത് സാമൂഹിക ജീവിതത്തിലെ അസ്വസ്ഥതകളുടെ പ്രധാന കാരണമാണ്. 'നല്ല പെരുമാറ്റത്തെക്കാൾ ഗുണകരമായ ഒരു സമ്മാനവും ഒരു പിതാവും സന്താനങ്ങൾക്ക് നൽകിയിട്ടില്ലെന്ന' പ്രവാചകാധ്യാപനത്തിൻ്റെ അർഥതലങ്ങൾ ഇക്കാലത്ത് അതിവിശാലമാണ്.


മൊബൈൽ അഡിക്ഷൻ സാമൂഹിക ദുരന്തമായി മാറിയിരിക്കുകയാണ്. കുട്ടികളുടെ കരച്ചിൽ മാറ്റാനും ഭക്ഷണം കഴിക്കാനുമുള്ള സഹായിയായി മൊബൈൽ മാറിയ സാഹചര്യമാണുള്ളത്. ആരോഗ്യ പ്രശ്‌നങ്ങൾക്കപ്പുറം വ്യക്തിത്വ വികാസ പ്രക്രിയയെക്കൂടി ഇത് സ്വാധീനിക്കുമെന്ന് രക്ഷിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയിലെ ഇൻറർനെറ്റ് ഉപഭോക്താക്കളിൽ അറുപത് ശതമാനവും ഇരുപത്തിയഞ്ച് വയസിൽ താഴെയുള്ളവരാണെന്ന് ഇന്ത്യാ ഓൺലൈൻ നടത്തിയ സർവേ ചൂണ്ടിക്കാണിക്കുന്നുണ്ട്.


'മാതാ-പിതാ-ഗുരു-ദൈവ'മെന്ന സംസ്‌കാരത്തിൻ്റെ അന്തഃസത്ത ഇന്ന് കൈമോശം വന്നിരിക്കുന്നു. 'അമ്മയാണ് ആദിഗുരു. ആധി തീർത്തിടുന്ന വീടിൻ്റെ വിളക്ക്, ആ മാതാവ് പകരുന്ന അറിവും പാലുമാണ് മക്കൾക്ക് എന്നും സത്ത്, ആ മക്കളാണ് നാടിൻ്റെ സ്വത്ത്' എന്ന കവിയുടെ വർണനകൾ, ജന്മം തന്നവരെ കൊലക്കത്തിക്കിരയാക്കുന്ന വാർത്തകൾ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്ന കാലത്ത് കേവലം ഓർമകൾ മാത്രമായി അവശേഷിക്കുകയാണ്.


താങ്ങും തണലുമാകേണ്ട മക്കളുടെ അവഗണനയിൽ മനംനൊന്ത് മക്കൾക്കെതിരേ കേസ് കൊടുക്കുന്ന മാതാപിതാക്കളുടെ എണ്ണം വർധിച്ചുവരുന്നു. മക്കൾക്ക് നല്ല സാമ്പത്തിക ചുറ്റുപാടുണ്ടായിട്ടും മാതാപിതാക്കളെ സംരക്ഷിക്കാതെ കൈയൊഴിയുന്നത് വർധിച്ചപ്പോഴാണ് കേന്ദ്രസർക്കാർ മെയ്ൻ്റനൻസ് ആൻ്റ് വെൽഫെയർ ഓഫ് പാരൻ്റ്സ് ആൻ്റ് സീനിയർ സിറ്റീസൻസ് ആക്ട് എന്ന മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമം കൊണ്ടുവന്നത്. ഈ ആക്ട് പ്രകാരം ഓരോ വർഷവും ആയിരക്കണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. നിയമലംഘകർക്ക് ആറുമാസത്തെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും നിയമംമൂലം സംരക്ഷിക്കപ്പെടേണ്ടവരാണോ മാതാപിതാക്കൾ എന്ന ചോദ്യം ഏറെ പ്രസക്തമാണ്.

പ്രായമായവരെ ഏതുരീതിയിൽ പരിപാലിക്കണമെന്നത് സമൂഹവും രാഷ്ട്രവും നേരിടുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി മാറിയ കാലത്ത് 'നീ മാതാപിതാക്കൾക്ക് കാരുണ്യത്തിൻ്റെ ചിറകുകൾ താഴ്ത്തിക്കൊടുക്കുക. എൻ്റെ നാഥാ, എൻ്റെ കുട്ടിക്കാലത്ത് അവർ എന്നെ സംരക്ഷിച്ചതുപോലെ അവരോട് നീ കരുണ കാണിക്കണമേ എന്ന് പ്രാർഥിക്കുകയും ചെയ്യുക' എന്ന വിശുദ്ധ ഖുർആൻ്റെ മക്കളോടുള്ള കൽപ്പന ഏറെ പ്രസക്തമാണ്.


അറുത്തുമാറ്റാൻ കഴിയാത്ത ആത്മബന്ധത്തിൻ്റെ ഉറച്ച നൂലിഴകൾ കൊണ്ടാണ് മാതൃ-പിതൃ ബന്ധങ്ങൾ ഇസ് ലാം നെയ്‌തെടുത്തിരിക്കുന്നത്. വിശുദ്ധ ഖുർആൻ പറയുന്നു: 'നിൻ്റെ നാഥൻ വിധിച്ചിരിക്കുന്നു, അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുക(17:23). അബൂഉമാമ(റ)യിൽ നിന്ന് നിവേദനം: ഒരാൾ നബി(സ്വ)യോട് ചോദിച്ചു: മക്കൾക്ക് മാതാപിതാക്കളോടുള്ള കടപ്പാടെന്താണ്?

'അവർ നിൻ്റെ സ്വർഗമോ നരകമോ ആണ്' നബി(സ്വ) മറുപടി നൽകി. മാതാപിതാക്കൾക്ക് നന്മകൾ ചെയ്ത് സ്‌നേഹമസൃണമായ ചുറ്റുപാടുകളൊരുക്കി സമാധാനപൂർണ ജീവിതം നയിക്കുന്നവർക്ക് നാളെ സ്വർഗവും അവരെ അവഗണിക്കുന്നവർക്ക് നരകവും ലഭിക്കുമെന്ന് സാരം.


മുതിർന്നവരെ ആദരിക്കണമെന്ന് കൽപ്പിച്ചതോടൊപ്പം തന്നെ ഇസ് ലാം ചെറിയവരോട് കരുണ കാണിക്കണമെന്നുകൂടി നിർദേശിക്കുന്നുണ്ട്. രണ്ടും പരസ്പരപൂരകങ്ങളാണ്. നിഷ്‌കളങ്കമായി സ്‌നേഹവും കരുണയും കരുതലും മക്കൾക്ക് വെച്ചുനീട്ടുമ്പോൾ തിരികെ ആദരവും ബഹുമാനവും ലഭിക്കുന്നു. അതുവഴി കണ്ണീർതുള്ളികൾ വീഴാത്ത കുടുംബാന്തരീക്ഷവും സമാധാനം കളിയാടുന്ന സാമൂഹിക പരിസരവും രൂപപ്പെടുന്നു.

Content Highlights:Today's Article by M.A Salam Rahmani



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  20 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  33 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago