HOME
DETAILS
MAL
നടിയും ബി.ജെ.പി നേതാവുമായ ജയപ്രദയ്ക്ക് ആറുമാസം തടവുശിക്ഷ വിധിച്ച് കോടതി
backup
August 11 2023 | 09:08 AM
നടിയും ബി.ജെ.പി നേതാവുമായ ജയപ്രദയ്ക്ക് ആറുമാസം തടവുശിക്ഷ വിധിച്ച് കോടതി
ചെന്നൈ: ചലച്ചിത്ര താരവും ബിജെപി നേതാവുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. ചെന്നൈ എഗ്‌മോര്‍ കോടതിയുടേതാണ് ഉത്തരവ്. തിയറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
ചെന്നൈ അണ്ണാശാലയില്‍ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററിലെ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതം സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടിച്ചില്ലെന്നായിരുന്നു പരാതി. ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനിയാണ് പരാതി നല്‍കിയത്.
അയ്യായിരം രൂപ പിഴയും അടയ്ക്കണം. ജയപ്രദയെ കൂടാതെ മറ്റു രണ്ടു പേരെയും കോടതി ശിക്ഷിച്ചു. ഇതിനെതിരേ ജയപ്രദ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കീഴ്‌ക്കോടതി കേസ് തീര്‍പ്പാകട്ടെ എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."