ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; 'വിലപ്പെട്ട സമയം കളയുന്നു' ,ഹരജിക്കാരന്റെ അഭിഭാഷകന് ലോകായുക്തയുടെ വിമര്‍ശനം
ഹരജിക്കാരന്റെ അഭിഭാഷകന് ലോകായുക്തയുടെ വിമര്‍ശനം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ഹര്‍ജിക്കാരന് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം. ഹര്‍ജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന ലോകായുക്ത നിലപാടിനെതിരെ ഹര്‍ജിക്കാരന്‍ നല്‍കിയ ഇടക്കാല ഹര്‍ജിയാണ് വിമര്‍ശനത്തിനിടയാക്കിയത്.
ഹരജിക്കാരന്‍ ലോകായുക്തയുടെ സമയം കളയുന്നുവെന്ന് മൂന്നംഗ ബഞ്ച് വിമര്‍ശിച്ചു. കേസ് നീട്ടിക്കൊണ്ട് പോകുന്നതില്‍ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാകും. മൂന്നംഗ ബഞ്ചിന് വീണ്ടും ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കഴിയുമെന്നും ലോകായുക്ത നിരീക്ഷിച്ചു.
ഇത്രയും മോശം വാദം താന്‍ മുമ്പ് കേട്ടിട്ടില്ലെന്നും അഭിഭാഷകന്‍ പുച്ഛഭാവത്തോടെയാണ് കോടതിയെ അഭിസംബോധന ചെയ്തതെന്ന് ഉപലോകായുക്ത വിമര്‍ശിച്ചു. വക്കീല്‍ കോട്ടിട്ട സമയത്തോളം വക്കീലായി പ്രവര്‍ത്തിക്കണം ലോകായുക്ത സിറിയക് ജോസഫ് പറഞ്ഞു. ഏത് കേസ് ആണെങ്കിലും തീരുമാനം മെറിറ്റ് അനുസരിച്ചായിരിക്കും. മാധ്യമങ്ങള്‍ പറയുന്നതിനനുസരിച്ച് വിധി പറയാന്‍ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."