HOME
DETAILS

പ്രമുഖ ഷോപ്പിങ് മാളില്‍ 13 തസ്തികകളിലായി നിരവധി അവസരങ്ങള്‍; സെപ്റ്റംബര്‍ 16ന് ഇന്റര്‍വ്യൂ

  
backup
August 17 2023 | 04:08 AM

various-vacancies-in-lulu-group

ആഗോളതലത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളിലൊന്നായ പ്രമുഖ ഷോപ്പിങ് മാളില്‍ നിരവധി ഒഴിവുകള്‍.  13 തസ്തികകളിലായി വിവിധ ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അഭിമുഖം നടക്കുന്നത്. പ്രമുഖ പ്രവാസി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ മാളുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആണ് നടക്കുന്നത്.

തസ്തികകളും യോഗ്യതകളും താഴെ കൊടുക്കുന്നു

  1. ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ്:
    പരമാവധി പ്രായം 35 വയസ്സ്.
    എം.ബി.എയും പ്രവര്‍ത്തി പരിചയം ആവശ്യമാണ്.
  2. സീനിയര്‍ എച്ച്.ആര്‍ എക്‌സിക്യൂട്ടീവ്
    എം.ബി.എ (എച്ച്.ആര്‍), എം.എച്ച്.ആര്‍.എം യോഗ്യതയും നാലഞ്ചുവര്‍ഷം പ്രവര്‍ത്തിപരിചയവും വേണം.
    പ്രായം 30 കവിയരുത്.
    (ഇതിലേക്ക് പുരുഷന്‍മാര്‍ മാത്രം അപേക്ഷിക്കുക)
  3. അസിസ്റ്റന്റ് മാനേജര്‍
    ഏതെങ്കിലും വിഷയത്തില്‍ ബിരുദം, അല്ലെങ്കില്‍ പി.ജി.
    കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയം. പ്രായം 35 കവിയരുത്.
  4. എച്ച്.ആര്‍ എക്‌സിക്യൂട്ടീവ്
    എംബിഎ യോഗ്യത വേണം.
    30 വയസ്സിന് താഴെയുള്ള പുരുഷന്മാരായ ഫ്രഷേഴ്‌സിനു അപേക്ഷിക്കാം.
  5. ഓഡിറ്റ് എക്‌സിക്യൂട്ടീവ്
    സി.എ ഇന്ററും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. 30 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
  6. മാനേജ്‌മെന്റ് ട്രെയിനി
    എംബിഎ യോഗ്യത.
    30 വയസ്സിന് താഴെയുള്ള ഫ്രഷേഴ്‌സിന് അപേക്ഷിക്കാം.
    സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവസരം.
  7. ഐ.ടി സപ്പോര്‍ട്ടര്‍
    എം.സി.എ അല്ലെങ്കില്‍ ബിടെക് യോഗ്യത.
    ഒന്നുരണ്ട് വര്‍ഷത്തെ പരിചയം.
    31 വയസ്സിന് താഴെയുള്ള സ്ത്രീ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം.
  8. അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്
    ബികോം/ എം.കോം ബിരുദം.
    കുറഞ്ഞത് രണ്ടുവര്‍ഷത്തെയെങ്കിലും പ്രവര്‍ത്തിപരിചയം.
    30 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.
  9. ബില്ലിങ് എക്‌സിക്യൂട്ടീവ്
    ഏതെങ്കിലും ഡിഗ്രിയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
    30 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
  10. സെയില്‍സ് എക്‌സിക്യൂട്ടീവ്
    കുറഞ്ഞ യോഗ്യത പ്ലസ്ടു.
    പ്രവര്‍ത്തി പരിചയം ആവശ്യമില്ലെങ്കിലും പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
    30 വയസ്സ് കവിയരുത്.
  11. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്
    ബി.ബി.എ അല്ലെങ്കില്‍ എം.ബി.എ ബിരുദം.
    പ്രവര്‍ത്തിപരിചയവും ഉണ്ടായിരിക്കണം. 30 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

12- ഷെഫ് (Commi-1, 2, 3)
ഹോട്ടല്‍ മാനേജ്‌മെന്റ് യോഗ്യത.
പ്രവര്‍ത്തി പരിചയം അനിവാര്യം.
35 വയസ്സ് കവിയരുത്.

  1. പിക്കര്‍
    ചുരുങ്ങിയ യോഗ്യത പത്താം ക്ലാസ്.
    പ്രവര്‍ത്തിപരിചയം ആവശ്യമില്ല.
    25 വയസ്സ് കവിയരുത്.

എങ്ങിനെ അപേക്ഷിക്കാം?
ഓണ്‍ലൈന്‍ വഴിയല്ല അപേക്ഷിക്കേണ്ടത്, മറിച്ച് താല്‍പ്പര്യമുള്ളവര്‍ അഭിമുഖത്തിന് നേരിട്ട് എത്തുകയാണ് വേണ്ടത്.

ഇന്റര്‍വ്യൂ സ്ഥലം:
സെപ്റ്റംബര്‍ 16ന് കോട്ടയം എസ്.ബി കോളേജില്‍ വച്ചാണ് ഇന്റര്‍വ്യൂ നടക്കുക. കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആണ് ഫെയര്‍ നടത്തുന്നത്. രാവിലെ 9 മണിക്ക് തന്നെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും നേരിട്ടെത്തി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

പ്രത്യേകം ശ്രദ്ധിക്കുക: അഭിമുഖത്തന് എത്തുന്നവര്‍ അവരുടെ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൈയില്‍ കരുതണം. ഒപ്പം പുതിയ വിവരങ്ങളടങ്ങിയ ബയോഡാറ്റയും ഉണ്ടായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04812563451/ 2560413



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  10 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  10 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  10 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  10 days ago
No Image

ബാലുശ്ശേരി പോക്കറ്റ് റോഡിൽ നിന്ന് കയറിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  10 days ago