അങ്കണവാടിക്ക് ഭീഷണിയായി കുടിവെള്ള സംഭരണി
ഫറോക്ക്: അങ്കണവാടിക്ക് ഭീഷണിയായി തകര്‍ന്നു വീഴാറായി കുടിവെള്ള സംഭരണി. ചെറുവണ്ണൂര്‍ ബി.സി റോഡില്‍ കൊല്ലേരിതാഴം അങ്കണവാടിയോട് ചേര്‍ന്ന വാട്ടര്‍ ടാങ്കാണ് ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന പരുവത്തിലായിരിക്കുന്നത്. അടര്‍ന്നുവീണു കൊണ്ടിരിക്കുന്ന ഉയരത്തിലുളള ജലസംഭരണിയിപ്പോള് കുട്ടികള്‍ക്ക് കടുത്ത ഭീഷണിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് എം.പി ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ചതാണ് ഈ ടാങ്ക്. അങ്കണവാടിയുടെ മൂന്നിരട്ടി പൊക്കത്തില്‍ തൊട്ടുരുമ്മിയുളള ടാങ്കിന്മേല് മരത്തില്‍ നിന്നുളള വെളളമുറ്റി വീണും ചില്ലകള്‍ പതിച്ചും തകരുകയായിരുന്നു. ഇപ്പോള്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴാന്‍ തുടങ്ങിയിട്ടുണ്ട്.
അപായ സൂചനയുമായി സമീപത്ത് കുടിവെള്ള ടാങ്ക് ഉയര്‍ന്നു നില്ക്കുന്നതിനാല് അങ്കണവാടിയില്‍ നിന്നും കുട്ടികള്‍ക്ക് പുറത്തിങ്ങി കളിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ടാങ്ക് തകര്‍ന്നാല്‍ അങ്കണവാടിക്ക് മീതെയായിരിക്കും പതിക്കുക. ഇതു വന്‍ ദുരന്തത്തിനിടയാക്കിയേക്കുമെന്നതിനാല് അങ്കണവാടിയിലേക്ക് കുട്ടികളെ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ക്കും ഭയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."