യൂറോപ്പില്‍ ജോലി; ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള നഗരങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ? രാജ്യങ്ങളുടെ പട്ടിക പുറത്ത്
യൂറോപ്പില്‍ ജോലി; ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള നഗരങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ? രാജ്യങ്ങളുടെ പട്ടിക പുറത്ത്
കുടിയേറ്റക്കാരുടെ ഈറ്റില്ലമാണ് യൂറോപ്പ്. ഒരു കാലത്ത് കേരളത്തില്‍ നിന്നടക്കം അറേബ്യന്‍ രാജ്യങ്ങളിലേക്ക് വലിയ തോതിലുള്ള കുടിയേറ്റം നടന്നിരുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യവും ഉയര്‍ന്ന ശമ്പളമുള്ള ജോലിയുമൊക്കെയായിരുന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വ്യാപകമായ കുടിയേറ്റത്തിന് കാരണം. എന്നാല്‍ ഈ ട്രെന്‍ഡില്‍ പിന്നീട് വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടായി. കുടിയേറ്റ ഭൂമിക അറേബ്യക്ക് പുറത്തേക്ക് പറിച്ച് നടപ്പെട്ടു. കാലക്രമേണ ഈ സ്ഥാനത്ത് യൂറോപ്പും അമേരിക്കയും കാനഡയുമൊക്കെ കടന്നുവന്നു. ഇന്ന് ഏറ്റവും കൂടുതല്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കടന്ന് ചെല്ലുന്നത് യൂറോപ്പിലേക്കാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളോടും തൊഴിലിനോടുമൊപ്പം വിദ്യാഭ്യാസവും ഇതിനൊരു പ്രധാന കാരണമായി തീര്‍ന്നു. ഇന്ന് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലാണ്.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി യൂറോപ്പിലെ ജോലി സാധ്യതകളില്‍ ഗണ്യമായ കുറവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചില രാജ്യങ്ങളിലെ പ്രത്യേക നഗരങ്ങളില്‍ ജോലി സാധ്യതകള്‍ കുറയുകയും മറ്റിടങ്ങളില്‍ കൂടുതല്‍ സാധ്യതകള്‍ തുറക്കപ്പെടുകയും ചെയ്യുന്ന പ്രവണതയാണ് യൂറോപ്പിലുള്ളത്.
അതുകൊണ്ട് തന്നെ യൂറോപ്പിലേക്ക് ജോലിക്കായി ചെല്ലുന്നതിന് മുമ്പ് രാജ്യങ്ങളിലെ ജോലി സാധ്യതകള്‍ നമ്മള്‍ മുന്‍കൂട്ടി വിശകലനം ചെയ്യേണ്ടതുണ്ട്. ജോലി ലഭിക്കാന്‍ കൂടുതല്‍ സാധ്യതകള്‍ നിലവിലുള്ള ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടിക സെന്‍സ് എച്ച.ആര്‍ (ലെിലെ ഒഞ ഇപ്പോള്‍ പുറത്ത് വിട്ടിട്ടുണ്ട്.
2023 ജൂലൈ വരെയുള്ള കാലയളവില്‍ ഓരോ പ്രധാന യൂറോപ്യന്‍ നഗരങ്ങളിലെയും തൊഴിലന്വേഷകരുടെയും ഒഴിവുകളുടെയും എണ്ണം കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം ജീവിത ചെലവും ലഭിക്കുന്ന ശമ്പളവും തമ്മിലുള്ള താരതമ്യവും അടിസ്ഥാനമാക്കിയിട്ടുണ്ട്.
ജോലി ലഭിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങള്‍ (നഗരങ്ങള്‍)
മാഡ്രിഡ് (സ്‌പെയ്ന്‍)
തൊഴിലന്വേഷകരുടെ പേടി സ്വപ്‌നമായി മാഡ്രിഡ് മാറുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 26000 ത്തിലധികം വരുന്ന ജോലിയൊഴിവുകളിലേക്ക് 3.80 ലക്ഷം ഉദ്യോഗാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. അതായത് ഒരു തസ്തികയിലേക്ക് മാത്രം ഏകദേശം 14 ആളുകള്‍ മത്സരിക്കുന്നുവെന്ന് ചുരുക്കം. ശരാശരി വരുമാനം ജീവിത ചെലവിനേക്കാള്‍ കൂടുതലായത് കൊണ്ടുതന്നെ ജോലി ചെയ്താലും ജീവിതം പ്രയാസമേറിയതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഹെല്‍സിങ്കി (ഫിന്‍ലാന്റ്)
ജോലി ലഭിക്കല്‍ കഠിനമായ നഗരങ്ങളില്‍ രണ്ടാമതുള്ളത് ഹെല്‍സിങ്കിയാണ്. 7419 ജോലിയൊഴിവുകളിലേക്കായി 44,608 ആളുകള്‍ അപേക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് കണ്ടെത്തിയത്. ഒരു തസ്തികക്കായി മാത്രം ആറുപേര്‍ കാത്തിരിക്കുന്നു. പക്ഷെ മാഡ്രിഡിനെ അപേക്ഷിച്ച് മിനിമം ശമ്പളം ഹെല്‍സിങ്കിയില്‍ നിങ്ങള്‍ക്ക് ലഭിക്കും. അതുകൊണ്ട് തന്നെ ജോലി കിട്ടിയാല്‍ ജീവിതം മുന്നോട്ട് പോകും.
റോം (ഇറ്റലി)
പട്ടികയില്‍ മൂന്നാമതുള്ളത് റോം ആണ്. 95,200 പേര്‍ ജോലിക്കായി കാത്തിരിക്കുമ്പോള്‍ 16,345 തൊഴിലവസരങ്ങള്‍ മാത്രമാണ് റോമിലുള്ളത്. ഹെല്‍സിങ്കി സമാനമായി ഉയര്‍ന്ന ശമ്പളം വാഗ്ദാനം നല്‍കുന്ന രാജ്യമാണിത്.
തൊഴില്‍ മത്സരങ്ങള്‍ കുറഞ്ഞ രാജ്യങ്ങള്‍ (നഗരങ്ങള്‍)
ഡെന്‍മാര്‍ക്ക്
ഡെന്മാര്‍ക്കിലേക്ക് ജോലി അന്വേഷിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന കണക്കാണ് തലസ്ഥാന നഗരമായ കോപ്പന്‍ഹേഗനിലുള്ളത്. 12,770 തൊഴിലവസരങ്ങളും 45,576 ഉദ്യോഗാര്‍ഥികളും എന്നതാണ് കോപ്പന്‍ഹേഗനിലെ കണക്ക്. ഓരോ തൊഴിലവസരത്തിനും ഏകദേശം 3.6 ഉദ്യോഗാര്‍ഥികളെ പ്രതീക്ഷിക്കാം. ശരാശരി ശമ്പളം ജീവിത ചെലവിനേക്കാള്‍ കൂടുതലായതും അനുയോജ്യമാണ്.
ഇംഗ്ലണ്ട്
ഇംഗ്ലണ്ടിലെ ലണ്ടന്‍ നഗരത്തില്‍ താരതമ്യേന മെച്ചപ്പെട്ട തൊഴില്‍ സാധ്യതകളാണ് നിലനില്‍ക്കുന്നത്. ലണ്ടന്‍ നഗരത്തില്‍ 1,56,020 ജോലി ലഭ്യമാകുന്ന ഘട്ടത്തില്‍ 4,37,100 പേരാണ് പേക്ഷകരായെത്തുന്നത്. മാഡ്രിഡ്, ഹെല്‍സിങ്കി നഗരങ്ങളേക്കാള്‍ മത്സരം കുറവുള്ള നഗരമാണ് ലണ്ടന്‍. മറ്റു നഗരങ്ങളെ അപേക്ഷിച്ച് ശരാശരി ഉയര്‍ന്ന ശമ്പളവും ലണ്ടന്‍ നല്‍കുന്നു. ജോലി ലഭിക്കുകയാണെങ്കില്‍ ജീവിക്കാന്‍ അനുയോജ്യമായൊരിടമാണ് ലണ്ടന്‍.
ജോലി ലഭിക്കാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങള്‍ (നഗരങ്ങള്‍)
അയര്‍ലാന്റ് തലസ്ഥാനമായ ഡബ്ലിന്‍, ഫ്രഞ്ച് തലസ്ഥനമായ പാരീസ് എന്നിവ തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അനുകൂലമായ നഗരങ്ങളാണ്. രണ്ട് നഗരങ്ങളിലും തൊഴിലന്വേഷകരേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ട്. ലക്‌സംബര്‍ഗ് സിറ്റിയും, ആംസ്റ്റര്‍ഡാമും റാങ്കിങ്ങില്‍ 9, 10 സ്ഥാനത്താണ്. തൊഴിലന്വേഷകര്‍ക്ക് ഏറ്റവും അനുയോജ്യമായ നഗരങ്ങളായി ഇവ കാണുന്നു. എല്ലാ നഗരങ്ങളെക്കാളും ഏറ്റവും ഉയര്‍ന്ന ശരാശരി ശമ്പളം ലക്‌സംബര്‍ഗ് സിറ്റിയില്‍ ലഭിക്കുന്നതിനാല്‍ ജോലി അന്വേഷകര്‍ക്ക് സ്വപ്ന തുല്യമായ ഇടമായി ലക്‌സംബര്‍ഗിന്റെ തലസ്ഥാന നഗരത്തെ പരിഗണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."