വൈദ്യുതി ബില്ല് കുറക്കണോ…വാഷിങ് മെഷീനും ഇസ്തിരിപ്പെട്ടിയും ഇങ്ങനെ ഉപയോഗിക്കൂ
വൈദ്യുതി ബില്ല് കുറക്കണോ…വാഷിങ് മെഷീനും ഇസ്തിരിപ്പെട്ടിയും ഇങ്ങനെ ഉപയോഗിക്കൂ
ദിനംപ്രതിയെന്നോണം വൈദ്യുതി ബില്ല് കൂടുന്നതാണല്ലോ ഇപ്പോഴത്തെ സാഹചര്യം. ഇസ്തിരിയിടലും വാഷിങ്മെഷിനിലെ അലക്കും തുടങ്ങി നിരവധി കാര്യങ്ങൾ ഉപേക്ഷിക്കാനും കഴിയില്ല. എന്ന ഉപയോഗത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് വൈദ്യുതി ബില്ല് കുറക്കാൻ കഴിയും.
വാഷിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍
പലതരം വാഷിങ് മെഷീന്‍ കമ്പോളത്തില്‍ ലഭ്യമാണ്. സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളില്‍ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകള്‍ ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികള്‍ വാരി ഇടണം. ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളില്‍ എല്ലാ പ്രവര്‍ത്തിയും ഒന്നിച്ചു ചെയ്യാം. ഓട്ടോമാറ്റിക് മെഷീനുകള്‍ രണ്ടു തരത്തിലുണ്ട്.
മുകളില്‍ നിന്ന് നിറക്കുന്നത് (ടോപ് ലോഡിങ്)
മുന്നില്‍ നിന്ന് നിറക്കുന്നത് (ഫ്രണ്ട് ലോഡിങ്)
ടോപ് ലോഡിങ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിങ് മെഷീനുകള്‍ക്ക് കുറച്ചു വെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളൂ. ഫ്രണ്ട് ലോഡിങ് മെഷീനും ടോപ് ലോഡിങ് മെഷീനും പ്രത്യേകം ഡിറ്റര്‍ജന്റുകളാണ് ഉപയോഗിക്കുന്നത്.
നിര്‍ദ്ദേശിച്ചിരിക്കുന്ന പൂര്‍ണ്ണ ശേഷിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കുക. കുറച്ചു തുണി മാത്രം എടുത്ത് ദിവസവും അലക്കുന്ന രീതിക്കു പകരം ആഴ്ചയില്‍ ഒരിക്കലോ രണ്ടു പ്രാവശ്യമോ ആക്കി ക്രമീകരിക്കുന്നത് വഴി ധാരാളം വെള്ളവും വൈദ്യുതിയും ലാഭിക്കാന്‍ സാധിക്കും.
- അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാത്തതുമായ തുണികള്‍ക്ക് ക്വിക്ക് സൈക്കിള്‍ മോഡ് ഉപയോഗിക്കാം.
- വാഷിങ് മെഷീന്‍ ലോഡ് ചെയ്തതിനു ശേഷം മാത്രം ഓണ്‍ ചെയ്യുക.
- ഉപയോഗം കഴിഞ്ഞാല്‍ വാഷിങ് മെഷീന്റെ സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് എടുത്ത് മാറ്റുക.
- കഴിവതും വൈകുന്നേരം 6.30 മുതല്‍ 10 മണിവരെയുള്ള സമയങ്ങളില്‍ വാഷിങ് മെഷീന്‍ ഉപയോഗിക്കാതിരിക്കുക.
- വസ്ത്രങ്ങള്‍ വെയിലത്ത് ഉണക്കുക. വസ്ത്രങ്ങള്‍ വെയിലത്ത് ഉണക്കുന്നതിലൂടെ പ്രതിവര്‍ഷം ഏകദേശം 1692 രൂപയുടെ ഊര്‍ജം ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്ക്.
ഇസ്തിരിയിടുമ്പോഴും വേണം കുറച്ച് ശ്രദ്ധ
മിക്കവാറും ഓഫിസില്‍ തിരക്കിട്ട് ഇറങ്ങുമ്പോള്‍ ഡ്രസ് ഇസ്തിരിയിടുവരായിരിക്കും ഭൂരിഭാഗം ആളുകളും. തലേന്ന് നനച്ചിട്ട ഉണങ്ങാത്ത തുണിയും ഇസ്തിരിയിട്ടാണ് നാം ഉണക്കുക. ചെറിയ വസ്ത്രങ്ങള്‍ തേക്കാന്‍ പോലും അയണ്‍ബോക്‌സ് പരമാവധി ചൂടാക്കുക. അങ്ങനെ നിരവധി പിഴവുകളാണ് ഇസ്തിരി പെട്ടിയുടെ ഉപയോഗത്തില്‍ നാം വരുത്തുന്നത്. വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട വൈദ്യുത ഉപകരണമാണ് ഇസ്തിരിപ്പെട്ടി. കാര്യക്ഷമമല്ലാത്ത ഉപയോഗക്രമമാണ് ഇതില്‍ ഊര്‍ജ്ജനഷ്ടം വരുത്തി വയ്ക്കുന്നത്.
- ദിവസവുമുള്ള ഇസ്തിരിപ്പെട്ടിയുടെ ഉപയോഗം വൈദ്യുതി ബില്‍ കൂട്ടും. ഒരാഴ്ചത്തേക്കു വേണ്ട വസ്ത്രങ്ങള്‍ ഒരുമിച്ച ഇസ്തിരി ഇടുന്നതാണ് ഉത്തമം.
- ഇസ്തിരിപ്പെട്ടി ചൂടായിക്കൊണ്ടിരിക്കുന്ന സമയവും ഇസ്തിരിപ്പെട്ടി ഓഫ് ചെയ്തതിനുശേഷമുള്ള സമയവും ചൂട് കുറവ് ആവശ്യമുള്ള തുണിത്തരങ്ങള്‍ ഇസ്തിരിയിടുന്നതിന് ഉപയോഗിക്കാം.
- ഇസ്തിരി ഇടുന്ന സമയത്ത് സീലിങ് ഫാന്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സീലിങ് ഫാനില്‍ നിന്നും വരുന്ന കാറ്റ് ഇസ്തിരിപ്പെട്ടിയിലെ ചൂട് നഷ്ടപ്പെടുത്തും.
- വൈകുന്നേരം വോള്‍ട്ടേജ് കുറവുള്ള (6.30 മുതല്‍ 10 മണി വരെ) സമയങ്ങളില്‍ ഇലക്ട്രിക് അയണ്‍ ഉപയോഗിക്കാതിരിക്കുക.
- നനവുള്ള വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് ഉണക്കുന്നത് കുറക്കുക
- ഓട്ടോമാറ്റിക് ഇലക്ട്രിക് അയണ്‍ ആണ് നല്ലത്. നിര്‍ദ്ദിഷ്ട താപനില എത്തിക്കഴിഞ്ഞാല്‍ ഇസ്തിരിപ്പെട്ടി തനിയെ ഓഫായിക്കൊള്ളും. ചൂട് വീണ്ടും കുറഞ്ഞാല്‍ തനിയെ ഓണ്‍ ആവുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."