റിയല്‍മി സി53 വിപണിയില്‍
33വാട്ട് ഫാസ്റ്റ് ചാര്‍ജ്, 128 ജിബി സ്റ്റോറേജ്, 7.49എംഎം സ്‌ളിം ബോഡി, 499 ദിര്‍ഹം
ദുബായ്: ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്ട് ഫോണ്‍ ബ്രാന്റായ റിയല്‍മി വിപ്‌ളവാത്മകമായ അതിന്റെ സി53 വിപണിയില്‍ അവതരിപ്പിച്ചു. 33 വാട്ട് ഫാസ്റ്റ് ചാര്‍ജ്, 12 ജിബി റാം, 128 ജിബി ലാര്‍ജ് സ്‌റ്റോറേജ്, 7.49 അള്‍ട്രാ സ്‌ളിം ബോഡി എന്നിങ്ങനെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ സെഗ്‌മെന്റില്‍ മറ്റാര്‍ക്കും വാഗ്ദാനം ചെയ്യാനാനാവാത്ത ഗുണവിശേഷങ്ങളും പുതുമകളുമായാണ് സി53യുടെ സമാരംഭം. റിയല്‍മി സി സീരീസിലെ ഈ നൂതന ഐറ്റം വിപണിയെ പുനര്‍നിര്‍വചിച്ച് സെഗ്‌മെന്റില്‍ അതിന്റെ ലെഗസിക്ക് പുത്തന്‍ ഭാവം പകരും.
ഏറ്റവും ട്രെന്‍ഡിയും അസാധാരണവുമായ ചാമ്പ്യന്‍ ഡിസൈനിലുള്ള റിയല്‍മി സി53 ആരുടെയും മനം കവരുമെന്ന് തങ്ങള്‍ക്കുറപ്പുണ്ടെന്നും ബന്ധപ്പെട്ട അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കുറഞ്ഞ വൈദ്യുതിയില്‍ ഹൈ വോള്‍ട്ടേജില്‍ ചാര്‍ജ് ചെയ്യാനാകും. ഈ മേഖലയിലെ ആദ്യത്തേതായ 33 വാട്ട് സൂപര്‍വൂക് ചാര്‍ജര്‍ മുഖേനയാിത് സാധിക്കുന്നത്. 31 മിനിറ്റിനകം 50 ശതമാനം ചാര്‍ജ് കയറും. ബാറ്ററിക്ക് 5000എംഎഎച്ച് ശേഷിയുണ്ട്.
12 ജിബി വരെ ഡൈനമിക് റാമും 128 ജിബി റോമും പെയര്‍ ചെയ്ത റിയല്‍മി സി53 ഈ സെഗ്‌മെന്റിലെ ഏറ്റവും വലിയ സ്റ്റോറേജ് എന്ന പ്രത്യേകതയും സ്വന്തമാക്കിയിരിക്കുന്നു . ഡിആര്‍ഇ ഡൈനമിക് റാം എക്‌സ്പാന്‍ഷന്‍ ടെക്‌നോളജി ഉപയോഗിച്ച് 6ജിബി റാം വീണ്ടുമൊരു 6ജിബി വരെയാക്കി വികസിപ്പിക്കാനാകുന്നതിനാല്‍ 12ജിബിയ്ക്ക് സമാനമായ അനുഭവം റിയല്‍മി സി53യില്‍ ആസ്വദിക്കാം. ഇത് ഉപയോക്താക്കള്‍ക്ക് സുഗമമായ അനുഭവം സമ്മാനിക്കുന്നു.
12 ജിബി വരെ ഡൈനമിക് റാം
ആപ്ള്‍ ഡിസൈന്‍ സെഗ്‌മെന്റില്‍ മികച്ച നിലയില്‍ ഡിസൈന്‍ ചെയ്ത ഒരേയൊരു എന്‍ട്രി ഫോണ്‍ ആണ് റിയല്‍മി സി53.
7.29 എംഎം+1828 മിനിമലിസത്തില്‍ ഫോക്കസ്; ലളിതവും ശുദ്ധവും അത്യന്താധുനികവുമായ ലുക് എന്നിവ റിയല്‍മി സി53യെ വേറിട്ടു നിര്‍ത്തുമ്പോള്‍ തന്നെ, 50എംപി കാമറ, 6.74 ഇഞ്ച് 90 ഹേര്‍ട്‌സ് ഹൈ ലെവല്‍ ഫുള്‍ സ്‌ക്രീന്‍, 450 നിറ്റ്‌സ്, മിനി ക്യാപ്‌സ്യൂളോടെയുള്ള പീക് ബ്രൈറ്റ്‌നസ്, 8 എംപി ഫ്രണ്ട് സെല്‍ഫി കാമറ എന്നിവ മറ്റു സവിശേഷതകളിലുമുള്‍പ്പെടുന്നു. ഇതു കൂടാതെ, വിശാലമായ ഇന്നൊവേറ്റിവ് ഇമേജ് ഫംങ്ഷനുകളിലൂടെ തങ്ങളാഗ്രഹിക്കുന്ന ശൈലിയില്‍ ദൃശ്യങ്ങളെടുക്കാനും ഇത് ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമാകുന്നു.
സിയല്‍മി സി53യില്‍ മള്‍ട്ടി ഫംങ്ഷണല്‍ എന്‍എഫ്‌സിയും സജ്ജീകരിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."