ഇലക്ട്രിക്ക് സ്‌കൂട്ടറുകളിലെ എസ്‌യുവി എത്തുന്നു; ആദ്യ യൂണിറ്റ് പുറത്ത്
ലക്ട്രിക്ക് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന പേരില്‍ പുറത്തിറങ്ങുന്ന സ്‌കൂട്ടറാണ് റിവര്‍ ഇന്‍ഡി. മികച്ച ഫീച്ചേഴ്‌സുമായി പ്രഖ്യാപിക്കപ്പെട്ട ഇ.വിയുടെ വരവിനായി കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍. എന്നാലിപ്പോള്‍ റിവര്‍ ഇന്‍ഡിയുടെ ആദ്യ യൂണിറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്.കര്‍ണാടകയിലുളള ഹോസ്‌കോട്ടിലെ റിവര്‍ ഇവിയുടെ പ്ലാന്റിലാണ് പ്രസ്തുത സ്‌കൂട്ടറിന്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. ഏകദേശം 1.25 ലക്ഷം രൂപ വിലയിലാണ് റിവര്‍ ഇന്‍ഡി മാര്‍ക്കറ്റിലേക്ക് എത്തുക. കൂടാതെ നവംബര്‍മാസമാകുമ്പോഴേക്കും കമ്പനിയുടെ ആദ്യ എക്‌സ്പീരിയന്‍സ് സെന്ററും ബെംഗളൂരുവില്‍ ആരംഭിക്കും.
ഫ്രണ്ട് ഫൂട്‌പെഗുകളുമായി എത്തുന്ന ആദ്യ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടറാണ് ഇവ.വിപുലമായ സ്റ്റോറേജ് സ്‌പേസ്, പാനിയര്‍ മൗണ്ടുകള്‍, ക്രാഷ് ഗാര്‍ഡുകള്‍ തുടങ്ങി ഒട്ടനവധി സവിശേഷതകളുമായിട്ടാണ് റിവര്‍ ഇന്‍ഡി എത്തുന്നത്. മണ്‍സൂണ്‍ ബ്ലു, സമ്മര്‍ റെഡ്, സ്പ്രിംഗ് യെല്ലോ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ പുറത്തിറങ്ങുന്ന ഈ വാഹനത്തിന് 120 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. 5 മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഈ സ്‌കൂട്ടറിന് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ പരമാവധി വേഗത കൈവരിക്കാന്‍ സാധിക്കും.
ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളിലാണ് ഇന്‍ഡി വരുന്നത്. റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചര്‍ ലിസ്റ്റ് പരിശോധിച്ചാല്‍ സൈഡ് സ്റ്റാന്‍ഡ് കട്ട്ഓഫ്, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ്, 90ഡിഗ്രി വാല്‍വ് സ്റ്റെംസ് എന്നിങ്ങനെ നിരവധി ഉപകാരപ്രദമായ സവിശേഷതകള്‍ കാണാന്‍ കഴിയും. സെഗ്മെന്റിലെ ഏറ്റവും നീളവും വീതിയുമുള്ള സീറ്റ് ഇന്‍ഡിക്കാണെന്ന് ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് അവകാശപ്പെടുന്നു.അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ 50,000 കിലോമീറ്ററോ വാറന്റിയാണ് വാഹനത്തിന് കമ്പനി വാഗ്ധാനം ചെയ്യുന്നത്.
Content Highlights:river indie ev details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."