വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ അധ്യാപികക്കെതിരെ കേസെടുത്തു
വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ അധ്യാപികക്കെതിരെ കേസെടുത്തു
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍വെച്ച് സഹപാഠികളെക്കൊണ്ട് അടിപ്പിച്ച അധ്യാപികക്കെതിരെ കേസ്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അധ്യാപിക തൃപ്ത ത്യാഗിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ പരാതി നല്‍കാനില്ലെന്നും കോടതിയിലും പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങാന്‍ തങ്ങള്‍ക്കാവില്ലെന്നും കുട്ടിയുടെ പിതാവായ ഇര്‍ഷാദ് ഇന്നലെ പറഞ്ഞിരുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹം പരാതി നല്‍കിയത്. കുട്ടി മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് ഇര്‍ഷാദ് പറഞ്ഞു. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുന്നുണ്ടെന്ന് മുസഫര്‍നഗര്‍ ജില്ലാ കലക്ടര്‍ പറഞ്ഞു.
മുസഫര്‍ നഗറിലെ നേഹ പബ്ലിക് സ്കൂളിലെ അധ്യാപികയായ തൃപ്ത ത്യാഗി വ്യാഴാഴ്ചയാണ് മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ചത്. ഐ.പി.സി സെക്ഷന്‍ 504 (ഒരാളെ അപമാനിക്കല്‍), 323 (മനപ്പൂര്‍വം വേദനിപ്പിക്കല്) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അധ്യാപികക്കെതിരെ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."