വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവം: കേസ് ഒതുക്കി തീര്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് പിതാവ്
വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവം: കേസ് ഒതുക്കി തീര്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് പിതാവ്
മുസഫര്‍നഗര്‍: സഹപാഠികളെക്കൊണ്ട് വിദ്യാര്‍ഥിയുടെ മുഖത്ത് തല്ലിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കുട്ടിയുടെ പിതാവ്. ഗ്രാമത്തലവനും കിസാന്‍ യൂണിയനുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഗ്രാമത്തലവനും സമീപ ഗ്രാമങ്ങളിലെ ഗ്രാമത്തലവന്മാരും തന്റെ വീട്ടിലെത്തി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 24നാണ് തൃപ്ത ത്യാഗിയെന്ന അധ്യാപക മുസ്ലിം വിദ്യാര്‍ഥിയെ ക്ലാസില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി മറ്റു വിദ്യാര്ഥികളെക്കൊണ്ട് മുഖത്ത് അടിപ്പിച്ചത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അധ്യാപികക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ഹോം വര്‍ക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ ശിക്ഷിച്ചതെന്നാണ് അധ്യാപികയുടെ ന്യായീകരണം. ഭിന്നശേഷിക്കാരിയായ തനിക്ക് കസേരയില്‍നിന്ന് എഴുന്നേല്ക്കാനാവില്ല. അതുകൊണ്ടാണ് മറ്റു കുട്ടികളെക്കൊണ്ട് തല്ലിച്ചത്. മുസ്ലിം വിദ്വേഷമുണ്ടെന്ന രീതിയില്‍ വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചതാണെന്നുമായിരുന്നു അധ്യാപികയുടെ വാദം. നാട്ടുകാര്‍ തന്നോടൊപ്പമാണെന്നും തന്റെ പ്രവൃത്തിയില്‍ തനിക്ക് ലജ്ജയില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."