റാസൽഖൈമയിൽ നിന്ന് ദുബൈയിലേക്ക് പുതിയ റോഡ് തുറന്ന് യുഎഇ
റാസൽഖൈമയിൽ നിന്ന് ദുബൈയിലേക്ക് പുതിയ റോഡ് തുറന്ന് യുഎഇ
ദുബൈ: റാസൽഖൈമയിൽ നിന്ന് ദുബൈയിലേക്ക് പുതിയ റോഡ് തുറന്നു നൽകി യുഎഇ. എമിറേറ്റ്‌സ് റോഡ് E611 എന്ന റോഡ് ആണ് ഇന്ന് തുറന്നു നൽകിയത്. മേഖലയിലെ യാത്ര സൗകര്യം വർധിപ്പിക്കുന്നതിനും യാത്ര സമയം കുറക്കുന്നതിനുമായാണ് പുതിയ റോഡ് നിർമിച്ചത്. രാജ്യത്ത് സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് റോഡ് തുറന്നു നൽകിയത്.
റാസൽഖൈമയിൽ നിന്ന് ദുബൈയിലേക്ക് പോകുന്ന യാത്ര സമയം പുതിയ റോഡ് വരുന്നതോടെ കുറയുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു. സ്കൂൾ ബസുകളുടെ സഞ്ചാരം സുഗമമാക്കുക, മേഖലയിൽ വാഹനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തോട് അനുബന്ധിച്ചാണ് റോഡ് തുറന്ന് നൽകിയതെന്ന് മന്ത്രാലയം അറിയിച്ചു.
റോഡിന്റെ ഇരുഭാഗത്തുമായി ഉള്ള ദുബൈ - റാസൽഖൈമ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിലെ പ്രധാന പാതയായി E611 മാറും. റോഡിന് വശങ്ങളിലുള്ള തെരുവുകളിൽ നിന്ന് റോഡിലേക്ക് പ്രവേശനം നൽകുന്നതിനാൽ എല്ലാ ഭാഗത്തുള്ളവർക്കും റോഡ് ഉപകാരപ്രദമാകും.
അൽ ബരാഷി മേഖലയിലെ നിലവിലെ ഇന്റർസെക്‌ഷൻ മെച്ചപ്പെടുത്തുന്നതിനുള്ള സംയോജിത പദ്ധതിയുടെ ഭാഗമാണ് ഈ റോഡ്. ഈ വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."