'ഞാന്‍ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാവരുത്' ; സഹോദരനു വേണ്ടി സഹായമഭ്യര്ഥിച്ച എസ്.എം.എ രോഗബാധിത അഫ്ര ഇനി കണ്ണീരോര്‍മ
കണ്ണൂര്‍: മാട്ടൂലില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതയായിരുന്ന അഫ്ര (13) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തന്നെ വീല്‍ച്ചെയറിലാക്കിയ ആതേ അസുഖം സഹോദരനെയും പിടികൂടിയപ്പോള്‍ അഫ്ര നടത്തിയ അഭ്യര്‍ഥന നാടു മുഴുവന്‍ കേട്ടിരുന്നു. ലോകം കനിഞ്ഞുനല്കിയ പണം അഫ്രയുടെ സഹോദരന്റെ ജീവന്റെ വിലയായിരുന്നു.
പേശികളെ ക്ഷയിപ്പിക്കുന്ന അപൂര്‍വ്വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. വിദേശത്ത് നിന്ന് എത്തിക്കേണ്ട മരുന്നിന് വേണ്ടത് പതിനെട്ട് കോടിയായിരുന്നു.
ഞാന്‍ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാകരിതെന്ന അഫ്രയുടെ വാക്ക് നാടൊന്നാകെ ഏറ്റെുടുത്തു. 46 കോടിയുടെ കാരുണ്യമാണ് നാടറിഞ്ഞ് നല്‍കിയത്.
സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന് മുഹമ്മദിന്റെ ചികിത്സ പിന്നീട് കോഴിക്കോട് മിംമ്സ് ആശുപത്രിയില്‍ തുടങ്ങിയിരുന്നു. അമേരിക്കയില്‍ നിന്നെത്തിച്ച സോള്‍ജെന്‍സ്മ മരുന്ന് കുട്ടിക്ക് കുത്തിവച്ചു.
കഴിഞ്ഞ ആഴ്ചയാണ് അഫ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രണ്ട് ദിവസമായി സ്ഥിതി ഗുരുതരമായി തുടരുകയും മാട്ടൂല്‍ ഗ്രാമം അഫ്രയുടെ തിരിച്ച് വരവിനായി പ്രാര്‍ത്ഥനയില്‍ മുഴുകിയെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.മാട്ടൂല്‍ സെന്ററിലെ റഫീക്ക് മറിയുമ്മ ദമ്പതികളുടെ മൂത്ത മകളാണ്.മാട്ടൂല്‍ സഫ ഇന്ഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയാണ് അഫ്ര.അഫ്രയുടെ നിര്യാണത്തെ തുടര്‍ന്ന് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അന്‍സില ,മുഹമ്മദ് എന്നിവര്‍ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."