HOME
DETAILS

ചുട്ടുപൊള്ളും; സംസ്ഥാനത്ത് ഇന്നും താപനില ഉയരും, ആശ്വാസമേകാൻ ചില ജില്ലകളിൽ മഴ

  
March 23, 2024 | 3:04 AM

kerala weather update

തിരുവനന്തപുരം: വേനൽ ചൂട് കഠിനമായ കേരളത്തിൽ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പത്ത് ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതോടൊപ്പം ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

താപനില മുന്നറിയിപ്പ് നൽകിയ ജില്ലകൾ 

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്.  ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോട്ടയം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട ജില്ലയില്‍ 38°C വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 - 4 °C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വേനൽ മഴയ്ക്ക് സാധ്യതയുള്ള ജില്ലകൾ

കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന്‌ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ; ജുമുഅ നേരത്തും ഹിയറിങ്, പ്രാർഥനയ്ക്ക് തടസമാകും; ശനിയാഴ്ച ഹിയറിങ് ഒഴിവാക്കി

Kerala
  •  9 days ago
No Image

ജാമിഅ സമ്മേളനത്തിന് ഇന്ന് തുടക്കം; അബ്ദുല്ല അബൂ ഷാവേസ് ഉദ്ഘാടനം ചെയ്യും

organization
  •  9 days ago
No Image

അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിലേക്ക്; മഴ ശക്തമാകും; രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

Kerala
  •  9 days ago
No Image

UAE Weather: യു.എ.ഇയില്‍ മഴയ്ക്ക് സാധ്യത, കുറഞ്ഞ താപനില

Weather
  •  9 days ago
No Image

ഉമ്മയുടെ വേര്‍പാടിന് പിന്നാലെ പ്രവാസത്തിന്റെ കനല്‍വഴികള്‍ താണ്ടിയ ഷബീറും യാത്രയായി; മരണത്തില്‍ ദുഖം രേഖപ്പെടുത്തി ഷാര്‍ജയിലെ പ്രവാസി സുഹൃത്തുക്കള്‍

uae
  •  9 days ago
No Image

Hajj 2026: ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഹജ്ജ് ചെയ്യാനാകില്ല, വിലക്ക് ആറു വിഭാഗങ്ങൾക്ക്

Saudi-arabia
  •  9 days ago
No Image

സൗദിയില്‍ ഹോട്ടല്‍ വിപണി ഉണരുന്നു; വാടക നിരക്കിലും താമസക്കാരുടെ എണ്ണത്തിലും വര്‍ധനവ്

Saudi-arabia
  •  9 days ago
No Image

സൗദിയില്‍ അടിയന്തര ചികിത്സയ്ക്ക് ധനസഹായം ഉറപ്പാക്കാന്‍ റെഡ് ക്രസന്റ്

Saudi-arabia
  •  9 days ago
No Image

സ്കൂൾ ബാഗിന്റെ ഭാരം കുറയും: പൊതുവിദ്യാഭ്യാസ രംഗത്ത് വൻ പരിഷ്കാരം; കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം അറിയിക്കാൻ അവസരം

Kerala
  •  9 days ago
No Image

വെനിസ്വേലയിൽ നിന്ന് വീണ്ടും എണ്ണയെത്തുന്നു; നിർണ്ണായക നീക്കവുമായി റിലയൻസ്; ഉറ്റുനോക്കി ആഗോള വിപണി

National
  •  9 days ago