HOME
DETAILS

ഡോ: ശരവണരാജിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ തീരദേശം

  
backup
August 24, 2016 | 6:25 PM

%e0%b4%a1%e0%b5%8b-%e0%b4%b6%e0%b4%b0%e0%b4%b5%e0%b4%a3%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%89%e0%b4%b3%e0%b5%8d



കയ്പമംഗലം: കാനഡയില്‍ നിന്ന് ആദ്യമായി എഫ്.ആര്‍.സി.പി നേടിയ ഡോ: ശരവണരാജിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ തീരദേശം. പെരിഞ്ഞനം കൊച്ചിപ്പറമ്പത്ത് കൃഷ്ണന്‍കുട്ടി  സുഭദ്ര ദമ്പതികളുടെ ഏഴു മക്കളില്‍ ഏഴാമനായിട്ടാണ് ശരവണരാജിന്റെ ജനം. പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് എസ്‌കൂളില്‍ പ്രാഥമിക വിദ്യഭ്യാസം നേടിയ ശരവണരാജ് തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നിന്ന് ഇന്റര്‍മീഡയറ്റും മദ്‌റാസ് മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസും പാസായി. തുടര്‍ന്ന് 1964ല്‍ അമേരിക്കയില്‍ നിന്ന് എം.ഡിയെടുക്കുകയും കാനഡയില്‍ നിന്ന് എഫ്.ആര്‍.സി.പി. കരസ്ഥമാക്കുകയും ചെയ്തു.
അതുവരെ കാനഡയില്‍ നിന്ന് എഫ്.ആര്‍.സി.പിയെടുത്തത് പഞ്ചാബുകാരനായ ഒരാള്‍ മാത്രമായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന സന്ദേശം ഉള്‍ക്കൊണ്ടാണ് പ്രതിസന്ധികളെ തരണം ചെയ്ത് ശരവണരാജ് തന്റെ നേട്ടങ്ങള്‍ കൈപിടിയിലൊതുക്കിയത്.
ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ താമസമാക്കിയ ഡോ: ശരവണരാജിന്റെ മരണം കഴിഞ്ഞ ദിവസം ഫ്‌ളോറഡയിലാണ് സംഭവിച്ചത്. അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനായ ഡോക്ടര്‍ നാട്ടില്‍ വന്നാല്‍ എല്ലാവരേയും സഹായിക്കാന്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകും. കംപ്യൂട്ടര്‍ പഠനം കേരളത്തില്‍ തുടങ്ങിയതോടെ കേരളത്തിലെ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് റീച്ച് ഔട്ട് ഫൗണ്ടേഷന്റെ പേരില്‍ അദ്ദേഹം കംപ്യൂട്ടറുകള്‍ വിതരണം ചെയ്തത്.
വര്‍ഷത്തില്‍ രണ്ടുതവണ നാട്ടില്‍ വരുന്ന ഡോക്ടറെ കുറിച്ച് പറയാന്‍ നാട്ടുകാര്‍ക്കും നിരവധി ഓര്‍മകളാണുള്ളത്. സതിയാണ് ഭാര്യ.  ഡോ: ശരവണരാജിന്റെ നിര്യാണത്തില്‍ പെരിഞ്ഞനം കൊച്ചിപ്പറമ്പത്ത് കുടുംബക്ഷേമ സഭ അനുശോചിച്ചു. അനുശോചന യോഗത്തില്‍ കെ.കെ.ബാബുരാജന്‍, കെ.കെ.ദാമോദരന്‍, കെ.കെ.ഗോപിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

National
  •  3 months ago
No Image

ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്

Kerala
  •  3 months ago
No Image

ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ; "ലോകത്തെ ഒന്നാം നമ്പർ ആണവ വ്യാപാരി അമേരിക്കയല്ലേ?" ഇരട്ടത്താപ്പെന്ന് വിമർശനം

International
  •  3 months ago
No Image

മണിയാർ ജലവൈദ്യുത പദ്ധതി ഉടക്കിട്ട് വ്യവസായ വകുപ്പ്; ഏറ്റെടുക്കൽ ഉപേക്ഷിച്ച്കെ.എസ്.ഇ.ബി

Kerala
  •  3 months ago
No Image

ഭരണമാറ്റമോ തുടർച്ചയോ? ജനഹിതമറിയാം നാളെ

Kerala
  •  3 months ago
No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  3 months ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  3 months ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  3 months ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  3 months ago