HOME
DETAILS

അമ്മേയ്, നമ്മള്‍ ലിസ്റ്റിലുണ്ട്..!പി.എസ്.സി പഠനത്തിലും റാങ്ക് ലിസ്റ്റിലും ഒരുമിച്ച് അമ്മയും മകനും

  
backup
August 08 2022 | 05:08 AM

mother-and-son-in-psc-list-2022


എന്‍.സി ഷെരീഫ്

മഞ്ചേരി: അമ്മയും മകനും ഒരുമിച്ച് പഠിച്ചു. സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള പടികയറുന്നതും ഇവര്‍ ഒന്നിച്ച്. അരീക്കോട് സൗത്ത് പുത്തലം കറുത്തചോല ഓട്ടുപാറ വീട്ടിലാണ് ഈ അപൂര്‍വ നേട്ടം. പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ലക്ഷക്കണക്കിന് പേരുകളില്‍ പത്തരമാറ്റ് തിളക്കമായത് ഒരു അമ്മയുടെയും മകന്റെയും വീറും വാശിയും പരസ്പര സഹകരണവും നിറഞ്ഞ പഠനസമയങ്ങള്‍ തന്നെ. അമ്മ ബിന്ദു ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് പട്ടികയില്‍ 92ാംകാരിയാണ്. ഒരു പടികൂടി മുന്നേറി മകന്‍ വിവേകിന് എല്‍.ഡി ക്ലര്‍ക്ക് പട്ടികയില്‍ 38ാം റാങ്ക് നേടാനായി. റാങ്ക് ലിസ്റ്റിലെ ഇടങ്ങള്‍ക്കപ്പുറം ഒരു അമ്മയും മകനും പരസ്പരം മത്സരിച്ച് നേടിയ വിജയമാണിത്. അത് കൊണ്ട് തന്നെയാണ് ഇരുവര്‍ക്കും സ്വന്തം നേട്ടത്തേക്കാള്‍ പരസ്പരം മാധുര്യം തോന്നുന്നതും.


സ്വകാര്യ സ്ഥാപനത്തില്‍ ഇരുവരും ഒരുമിച്ചാണ് പരിശീലന ക്ലാസിലെത്തുക. തിരിച്ച് വീട്ടിലെത്തിയാല്‍ പിന്നെ സംശയ ദൂരികരണവും പരസ്പരം ചോദ്യമെറിഞ്ഞും പരിശീലനക്കളരി തുടരും. അമ്മയും മകനും വിദ്യാര്‍ഥിയും അധ്യാപകനുമായി പരീക്ഷയും സമ്മാനദാനവും രണ്ട് പേര്‍ മാത്രമാകുന്ന അനുമോദന ചടങ്ങും.

ജയപരാജയങ്ങള്‍ അറിഞ്ഞുള്ള കഠിനപരിശ്രമം. ഈ സ്‌നേഹവും ചേര്‍ത്തുനിര്‍ത്തലും തന്നെയാണ് ഇരുവരുടേയും നേട്ടങ്ങള്‍ക്ക് തിളക്കമേറ്റുന്നതും. 41 കാരിയായ ബിന്ദുവിന് അവസാനത്തെ അവസരത്തിലാണ് ആദ്യ 100 പട്ടികയില്‍ ഇടം നേടാനായത്. 2014 മുതല്‍ ശ്രമം നടത്തുന്നുണ്ട്. 2017 ല്‍ 684ാം റാങ്ക് നേടി. ഇതില്‍ 683 പേരും നിയമനം നേടിയപ്പോഴും ബിന്ദുവിന് ഒട്ടും നിരാശ തോന്നിയില്ല. കൂടുതല്‍ മുന്നേറാനുള്ള പ്രചോദനമായിരുന്നു അത്.


നിശ്ചയദാര്‍ഢ്യത്തോടെ പഠനവഴിയില്‍ ഉറച്ചുനില്‍ക്കാന്‍ വിവേക് സഹായിയായി മാറി. തിരിച്ച് മകന് അധ്യാപികയായി അമ്മയും. 2019ലാണ് വിവേക് പി.എസ്.സി പരീക്ഷ എഴുതിയത്. നാലാമത്തെ ശ്രമത്തിലാണ് 38ാം റാങ്ക് നേടിയത്. നേട്ടത്തെ കുറിച്ച് ചോദിച്ചാല്‍ അമ്മയ്ക്ക് റാങ്ക് നേടാനായല്ലോയെന്ന് വിവേകും മകന്റെ വിജയത്തില്‍ സന്തോഷിക്കുന്നെന്ന് ബിന്ദുവും പറയും.

അരീക്കോട് മാതക്കോട് അങ്കണവാടിയില്‍ ടീച്ചറായ ബിന്ദുവിന് 2019ല്‍ മികച്ച അങ്കണവാടി ടീച്ചര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. 'നന്നായി പഠിച്ചെങ്കിലും ഇത്രയൊന്നും പ്രതീക്ഷിച്ചതല്ല, ദൈവം നല്‍കിയ അനുഗ്രഹമാണ്', അമ്മയ്ക്കും മകനും ആനന്ദക്കണ്ണീര്‍. ബിന്ദുവിന്റെ ഭര്‍ത്താവ് ചന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി എടപ്പാള്‍ ഡിപ്പോയില്‍ മെക്കാനിക്കാണ്. വീട്ടിലെ ഇളയവള്‍ ഹൃദ്യ പെരിന്തല്‍മണ്ണ പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  11 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  11 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  11 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  11 days ago