HOME
DETAILS
MAL
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
backup
August 10 2022 | 10:08 AM
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരളാ ബാങ്കില്‍ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ബാങ്കിന്റെ ആസ്തികള്‍ പണയം വെച്ച് 50 കോടിയോളം സമാഹരിക്കും. സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി ചേര്‍ന്ന് പരിഹാര മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ 12 ദിവസത്തെ സമയം ആവശ്യപ്പെട്ടു. ഹരജികള്‍ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."