സ്ഥലംമാറ്റം പ്രതികാര നടപടി: എസ്.ബി.ടി എംപ്ലോയിസ് യൂനിയന്‍
തിരുവനന്തപുരം: എസ്.ബി.ടി - എസ്.ബി.ഐ. ലയന നീക്കത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അനുവര്‍ത്തിച്ച ക്രമക്കേടുകളെയും നിയമലംഘനങ്ങളെയും ഉത്തരവാദിത്വബോധമുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് ചോദ്യം ചെയ്തതിന് എസ്.ബി.ടി ചീഫ് ജനറല്‍ മാനേജര്‍ എസ്. ആദികേശവനെ സ്ഥലംമാറ്റിയത് പ്രതികാര നടപടിയാണെന്ന് എസ്.ബി.ടി.എംപ്ലോയിസ് യൂനിയന്‍ ആരോപിച്ചു.
കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ നിലനിര്‍ത്തണമെന്ന ആവശ്യം കേരള നിയമസഭ അടക്കം ഉന്നയിച്ച പശ്ചാത്തലത്തില്‍ എല്ലാ ഭരണക്രമങ്ങളെയും സുതാര്യ തത്ത്വങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ടണ്ടാണ് എസ്.ബി.ഐ മാനേജ്‌മെന്റ് ലയനത്തിനായി തിരക്കിട്ട് നടപടിയെടുക്കുന്നത്. സ്ഥലംമാറ്റത്തിലെ സാമാന്യ മര്യാദകള്‍ പോലും ലംഘിച്ചാണ് അദ്ദേഹത്തെ രായ്ക്കുരാമാനം ഹൈദരാബാദിലേക്ക് മാറ്റിയിരിക്കുന്നത്. ചീഫ് ജനറല്‍ മാനേജര്‍ എന്ന എസ്.ബി.ടിയിലെ രണ്ടണ്ടാമത്തെ ഉയര്‍ന്ന തസ്തികയിലെ ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് മലയാളി കൂടിയായ ആദികേശവന്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുന്നതിനിടെയാണ് അദ്ദേഹത്തെ മാറ്റി പകരം ഉത്തരേന്ത്യയില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ ലയനപ്രക്രിയയ്ക്ക് ചൂട്ടുപിടിക്കാന്‍ കൊണ്ടണ്ടുവരുന്നത്. ഇത് കേരള ജനതയോടുള്ള എസ്.ബി.ഐയുടെ അവഗണനയെ സൂചിപ്പിക്കുന്നുണ്ടെന്ന് യൂനിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."