HOME
DETAILS

കേരള പാഠ്യപദ്ധതി ചട്ടക്കൂട് എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു?

  
backup
August 13 2022 | 04:08 AM

education-polis

കെ. മോയിൻകുട്ടി മാസ്റ്റർ


സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) തയാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ സമൂഹ ചർച്ചക്കായുള്ള കുറിപ്പ് ഇതിനകം വലിയ വിവാദങ്ങൾക്ക് വഴി ഒരുക്കിയിരിക്കുകയാണ്. സർക്കാർ രൂപവത്കരിച്ച 75 പേരടങ്ങുന്ന കോർ ഗ്രൂപ്പ് അംഗങ്ങൾക്കും 15 ഓളം ഫോക്കസ് ഗ്രൂപ്പുകളിലെ അംഗങ്ങൾക്കും പാഠ്യപദ്ധതി ചട്ടക്കൂട് 2022 ചർച്ചക്കുവേണ്ടി നൽകിയിരിക്കുകയാണ്. ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾക്കുശേഷം കോർ കമ്മിറ്റിയിൽവച്ച് കരട് അംഗീകരിച്ച് സമൂഹ ചർച്ചക്കുവേണ്ടി സമർപ്പിക്കുകയാണ് നടപടിക്രമം. എന്നാൽ, ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ -മതേതര മൂല്യങ്ങൾക്ക് വിരുദ്ധമായി മത-ധാർമിക മൂല്യങ്ങൾക്ക് നിരക്കാത്തതും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതുമായ നിരവധി നിർദേശങ്ങൾ പാഠ്യപദ്ധതി ചട്ടക്കൂടിൽ ഒളിഞ്ഞിരിക്കുന്നതായി സൂക്ഷ്മമായി പരിശോധിച്ചാൽ കാണാനാവും.


99 പേജുകളിലായി 25 അധ്യായങ്ങളടങ്ങിയ ചട്ടക്കൂടിന്റെ ആമുഖത്തിനുവേണ്ടി 19 പേജ് നീക്കിവച്ചിട്ടുണ്ട്. ചട്ടക്കൂടിന്റെ ആമുഖത്തിൽ പശ്ചാത്തലം-അനിവാര്യത എന്നീ ശീർഷകത്തിൽ ഖണ്ഡിക മൂന്നിൽ ഇങ്ങനെ കാണാം; '2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ പശ്ചാത്തലത്തിലാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ്) 2007 വികസിപ്പിച്ചത്. വിപുലമായ ജനസംവാദങ്ങളിലൂടെ സമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾച്ചേർത്താണ് കെ.സി.എഫ് 2007 വികസിപ്പിച്ചത്. പ്രസ്തുത പാഠ്യപദ്ധതി ചട്ടക്കൂടിൽ അടിസ്ഥാനപരമായി മാറ്റങ്ങൾ വരുത്താതെയാണ് 2007ലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും 2013ൽ പരിഷ്‌കരിച്ചത്. കഴിഞ്ഞ 10 വർഷക്കാലത്ത് വൈജ്ഞാനിക മേഖലയിലും സാങ്കേതികവിദ്യാരംഗത്തും ബോധനശാസ്ത്രരംഗത്തും വലിയ വളർച്ച കൈവരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങളെ പുരോഗമന വിദ്യാഭ്യാസ നിലപാടുകൾക്കനുഗുണമായി ഉൾച്ചേർത്ത് പാഠ്യപദ്ധതി പരിഷ്‌കരിക്കേണ്ടതുണ്ട്'. 2007ലെ പാഠ്യപദ്ധതി ചട്ടക്കൂടിൽ ഒളിഞ്ഞിരിക്കുന്ന മതനിരാസ ആശയങ്ങളുടെ പശ്ചാത്തലത്തിലാണ് ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം സ്‌കൂൾ പാഠപുസ്തകത്തിൽ 'മതമില്ലാത്ത ജീവൻ' കടന്നുകൂടിയതെന്നോർക്കണം. സ്‌കൂൾ സമയമാറ്റ നിർദേശവും ഭാഷാവിരുദ്ധ നിലപാടുകളും ശക്തമായ പ്രക്ഷോഭത്തിന് വഴിയൊരുക്കിയതും 2007-2008 കാലത്തായിരുന്നു. പാഠ്യപദ്ധതി ചട്ടക്കൂടിലെ ലിംഗസമത്വത്തിന്റെ പേരിൽ ജൻഡർ ന്യൂട്രൽ എന്ന ആശയത്തിലൂടെ വിദ്യാർഥികൾക്കിടയിൽ ജൻഡർ കൺഫ്യൂഷൻസ് ഉണ്ടാക്കുന്ന രീതിയിൽ എത്തിച്ചേരലായിരിക്കും അനന്തരഫലം. പാഠ്യപദ്ധതി ചട്ടക്കൂടിൽ പലയിടത്ത് കാണുന്ന ലിംഗനീതി, ലിംഗസമത്വ നിർദേശങ്ങളും കാംപസുകളിലെ സമകാലിക സംഭവ വികാസങ്ങളും കൂട്ടിവായിക്കേണ്ടതുണ്ട്.


'ലിംഗനീതി, ലിംഗതുല്യത സംബന്ധിച്ച കാര്യങ്ങളും ലിംഗാവബോധവും കുട്ടികളിൽ വളർത്താൻ സ്‌കൂൾ വിദ്യാഭ്യാസത്തിലെ പരിമിതികൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്. സ്‌കൂൾ പാഠപുസ്തകങ്ങൾ, പഠന ബോധന രീതികൾ, സ്‌കൂൾ ക്യാംപസ്, കളിസ്ഥലം എന്നിവ ജൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടതുണ്ട്. ഇതിനു സഹായകമായ രീതിശാസ്ത്രം എങ്ങനെ വികസിപ്പിക്കാൻ കഴിയും?' (പാഠ്യപദ്ധതി ചട്ടക്കൂട്, പേജ്- 17).


വിദ്യാലയ പ്രവർത്തനങ്ങളിൽ തുല്യ അവസരം, അധികാര പങ്കാളിത്തം, പൊതുയിടങ്ങളുമായുള്ള സമ്പർക്ക സന്ദർഭങ്ങൾ, ജൻഡർ ന്യൂട്രൽ സമീപനം എന്നിവയെല്ലാം വിദ്യാലയ പ്രവർത്തനങ്ങളിൽ പാലിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും? (പാഠ്യപദ്ധതി ചട്ടക്കൂട്: പേജ്: 72).


കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക നേതൃത്വത്തിൽ ജൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കിയിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്തതാവട്ടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവും. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി സോഷ്യൽമീഡിയയിൽ ട്വീറ്റ് ചെയ്തത് ഇങ്ങനെ: സമത്വവും സംവേദനക്ഷമതയുംകൊണ്ട് നിർവചിക്കപ്പെട്ട ഒരു പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഞങ്ങൾ. ഇത് നേടുന്നതിന് ആദ്യമായി സമൂഹത്തിന്റെ എതിർവർഗ ലൈംഗിക സ്വാഭാവികത പൊതുബോധത്തിന്റെ പ്രതീക്ഷകളുടെ ഭാരത്തിൽ തടസ്സപ്പെടാത്ത ഒരു സ്വതന്ത്ര അന്തരീക്ഷത്തിൽ നമ്മുടെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവേശന മാർഗം തുറന്നുകൊടുക്കണം'.


എറണാകുളം ജില്ലയിലെ വളയം ചിറങ്ങര ഗവ. എൽ.പി.സ്‌കൂളിലാണ് 'ജൻഡർ ന്യൂട്രൽ' ആദ്യമായി നടപ്പാക്കിയത്. സർക്കാർ നിലപാടിന്റെ പിൻബലത്തിൽ സംസ്ഥാനത്തെ പല വിദ്യാലയങ്ങളിലും ജൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കിയിട്ടുണ്ട്. ആൺ, പെൺ വ്യത്യാസം തിരിച്ചറിയാൻ കഴിയാതെ ഒരേ വസ്ത്രധാരണ രീതിയിലാണ് ഇത് എത്തിച്ചേരുന്നത്. കേരളത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്തതും ധാർമിക മൂല്യങ്ങളുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നിഷേധം കൂടിയാണ് ഇത്തരം നടപടികൾ. സ്‌കൂൾ വിദ്യാർഥികൾക്ക് യൂനിഫോം ആകാം. അതിന് ആരും എതിരല്ല. പക്ഷേ അവ വികൃതമാക്കുക വഴി വിദ്യാർഥികൾക്ക് മനോസംഘർഷത്തിന് കാരണമാവരുത്. ജൻഡർ ന്യൂട്രാലിറ്റി എന്ന അപകടകരമായ ആശയം പ്രാവർത്തികമാക്കാനുള്ള ഒളി അജൻഡകളാണ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ജൻഡർ ന്യൂട്രൽ യൂനിഫോമിലൂടെ സെക്‌സ് എന്നാൽ ജനനംകൊണ്ട് ഉണ്ടാകുന്നതും ജൻഡർ എന്നാൽ ഒരാൾ പിന്നീട് തീരുമാനിക്കുന്നതുമാണന്ന ലിബറലുകളുടെ വാദമാണ് നടപ്പാക്കുന്നത്. ലോകത്ത് ജൻഡർ ന്യൂട്രൽ യൂനിഫോം ഉൾപ്പെടെ ലിബറൽ കാഴ്ചപ്പാടുകൾ നടപ്പിലാക്കിയ രാജ്യങ്ങളിൽ ഗുരുതരമായ മാനസിക- സാമൂഹിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പൗരന്റെ വിശ്വാസവും ആചാരവും നിലനിർത്തി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഒരു ഭരണകൂടത്തിനും ഭൂഷണമല്ല.


പാഠ്യപദ്ധതി ചട്ടക്കൂടിൽ മതനിരാസ ചിന്തകൾ പ്രോത്സാഹിപ്പിക്കുന്ന പരാമർശങ്ങളും ഒഴിവാക്കേണ്ടതാണ്. 'പരമ്പരാഗതമായ എല്ലാ അറിവും/ പ്രയോഗവും ശരിയായിരുന്നു എന്ന് കരുതുകയല്ല, വിമർശനാത്മകമായി വിലയിരുത്തുകയാണ് പഠിതാവ് ചെയ്യേണ്ടത്. മുൻപത്തെ മനുഷ്യർക്ക് ഇപ്പോഴുള്ളവരെക്കാൾ പ്രകൃതി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ സംബന്ധിച്ച അറിവ് കുറവായിരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ വിടവ് വിശ്വാസമാണ് നികത്തിയിരുന്നത്. ആ അന്ധവിശ്വാസങ്ങൾ, സയൻസിന്റെ വെളിച്ചത്തിൽ അകന്നുപോയ കഥ കൂടി ചേർത്താവണം ഇന്ത്യൻ പാരമ്പര്യം മനസ്സിലാക്കേണ്ടത്. അത് മറ്റേത് മനുഷ്യസമൂഹത്തെയും പോലെയാണെന്നും പ്രത്യേകമായി മഹത്വവൽകരിക്കേണ്ട കാര്യമില്ലെന്നും ആത്യന്തികമായി മനുഷ്യരെല്ലാം ഒരേ പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കേണ്ടതെന്നുമുള്ള വിശ്വമാനവ സങ്കൽപത്തിലേക്ക് പഠിതാവിനെ വളർത്താനുതകും വിധമാകണം പരിസ്ഥിതി വിദ്യാഭ്യാസം' (പാഠ്യപദ്ധതി ചട്ടക്കൂട്, പേജ്: 52)


'നിലവിലുള്ള എല്ലാതരം അറിവുകളെയും ചോദ്യം ചെയ്യാനും വിമർശനപരമായി വിലയിരുത്താനും പഠിതാക്കൾക്കു കഴിയേണ്ടതുണ്ട്. ഓരോ അറിവും ആര് എപ്പോൾ നിർമിച്ചു എന്നും അതിന്റെ പിന്നിലുള്ള സാമൂഹ്യ പരിപ്രേക്ഷ്യം എന്താണെന്നും വിദ്യാർഥികൾക്ക് ബോധ്യപ്പെടാനാവണം. പാഠപുസ്തകത്തിലോ ഇതര ഗ്രന്ഥങ്ങളിലോ വിവരിക്കുന്ന വസ്തുതകൾ അതേപടി സ്വായത്തമാക്കുന്നതിന് പകരം യുക്തിപൂർവം വിലയിരുത്തി സ്വയം നിഗമനത്തിലെത്തുകയാണ് വേണ്ടത്(പേജ് 28). ജ്ഞാന നിർമ്മിതി വിദമാണ് പാഠ്യപദ്ധതി ചട്ടക്കൂട് ഉയർത്തുന്നത്.
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ സ്‌കൂൾ പഠന സമയം ജനറൽ കലണ്ടർ പ്രകാരം കാലത്ത് 10 മണി മുതൽ വൈകു: 4 മണി വരെയും മുസ്‌ലിം സ്‌കൂൾ കലണ്ടർ പ്രകാരം രാവിലെ 10.30 മുതൽ വൈകു: 4.30 വരെയുമാണ്. ഇരുപത് ലക്ഷത്തോളം വിദ്യാർഥികളുടെ മദ്‌റസ പഠനത്തിന് വിഘാതമുണ്ടാക്കുന്ന വിധം സ്‌കൂൾ പഠന സമയത്തിൽ മാറ്റംവരുത്തുന്നത് അഭികാമ്യമല്ല. 2007ൽ ഇങ്ങനെ ഒരു നീക്കം ഉണ്ടായപ്പോൾ അതിശക്തമായി പ്രക്ഷോഭത്തിന് കേരള സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രസ്തുത നിർദേശം പാഠ്യപദ്ധതി ചട്ടക്കൂടിൽ വീണ്ടും കടന്നുകൂടിയിട്ടുണ്ട്. 'നിലവിലുള്ള സ്‌കൂൾ സമയത്തിൽ മാറ്റങ്ങൾ അനിവാര്യമാകും' (പേജ് 18). ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത നിർദേശമാണിത്.
അറബി, ഉറുദു, സംസ്‌കൃതം ഭാഷാ പഠനം നിലവിലുള്ള രീതി തുടരണം. ഹയർ സെക്കൻഡറി ഭാഷാ പഠനത്തിൽ ഐച്ഛികമായി സംസ്‌കൃതം വേദാന്തം പഠനം പോലെ നിലവിലുണ്ടായിരുന്ന അറബി ഭാഷ പഠനവും കൂടി ഉൾപ്പെടുത്തണം. പ്രീ പ്രൈമറി വിദ്യാഭ്യാസ പാഠ്യപദ്ധതി കാര്യക്ഷമമാക്കുന്നതോടൊപ്പം അതാത് പശ്ചാത്തലത്തിൽ സാമൂഹിക സംഘടനകൾ നടത്തിവരുന്ന ക്രമം തുടരുകയും വേണം.


പാഠ്യപദ്ധതി ചട്ടക്കൂടിലെ വിവാദ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറയും വിവിധ മുസ്‌ലിം സംഘടനകളും മറ്റു പല പ്രമുഖരും ആവശ്യപ്പെട്ടിരിക്കുന്നു. സർക്കാർ ഇത് ഗൗരവത്തിലെടുക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

(സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജരാണ് ലേഖകൻ )



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 days ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 days ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago