HOME
DETAILS
MAL
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് വീണ്ടും കൊവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും
backup
August 13 2022 | 09:08 AM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സോണിയ ഗാന്ധി വീട്ടില്‍ ഐസൊലേഷനില്‍ തുടരും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
കൊവിഡാനന്തര ശാരീരിക പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണിലും സോണിയ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂണ്‍ 12 മുതല്‍ 20 വരെ സോണിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."