HOME
DETAILS

ജെൻഡർ ന്യൂട്രാലിറ്റിയും ഒളിച്ചുകടത്തലിന്റെ രാഷ്ട്രീയവും

  
backup
August 16 2022 | 20:08 PM

gender-neutrality-2022-article-bahaudheen-muhammed-nadvi

ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

സംസ്ഥാനത്തെ സ്‌കൂളുകളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പിലാക്കാനുള്ള സർക്കാർ നീക്കം പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടം നൽകിയിരിക്കുകയാണല്ലോ. ആൺ-പെൺ വ്യത്യാസങ്ങളെ പൂർണമായും അപ്രസക്തമാക്കുന്ന ലിംഗ നിഷ്പക്ഷത എന്ന ലിബറൽ ചിന്ത പുതുതലമുറയിൽ സന്നിവേശിപ്പിക്കാനുള്ള ഗൂഢതന്ത്രമാണ് ഈയൊരു നീക്കത്തിലൂടെ ഇടതു സർക്കാർ ലക്ഷ്യംവയ്ക്കുന്നത്.


സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വാഭാവികവും പ്രകൃതിപരവുമായ വ്യതിരിക്തതകളെ ഇല്ലായ്മ ചെയ്യാനും അതുവഴി ജെൻഡർ കൺഫ്യൂഷനുള്ള ഒരു സർവതന്ത്ര-സ്വതന്ത്ര സമൂഹത്തെ രൂപപ്പെടുത്താനുമുള്ള സർക്കാർ നീക്കം സമൂഹത്തെ അധാർമികതയിലേക്കും അരാജകത്വത്തിലേക്കും നയിക്കുമെന്ന കാര്യം നിസ്സംശയമാണ്.
കേവലമൊരു യൂനിഫോം വിഷയമാക്കി ഇതിനെ ചുരുക്കാനാവില്ല. വിദ്യാർഥികൾക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള അവസരമൊരുക്കുകയാണെന്നാണ് സർക്കാർ ഭാഷ്യം. അങ്ങനെയെങ്കിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം എന്നതിനു പകരം കംഫർട്ടബ്ൾ യൂനിഫോം എന്നാണ് പേര് നൽകേണ്ടിയിരുന്നത്. എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്നും അല്ലാത്തവയെല്ലാം അസ്വാഭാവികവുമാണെന്ന നമ്മുടെ സാമൂഹിക-കൗടുംബിക പൊതുബോധത്തെ തകർക്കുക, ലിബറൽ ജെൻഡർ പൊളിറ്റിക്‌സ് വ്യാപകമായി പ്രചരിപ്പിക്കുക എന്നിവയാണ് ഇതുവഴി സർക്കാർ ലക്ഷ്യമാക്കുന്നത്.


ജെൻഡർ എന്നതിനു യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും ഏതൊരാൾക്കും അനുഭവപ്പെടുന്നതിനെ അവന്റെ ലിംഗത്വമായി അംഗീകരിച്ചു സ്വത്വപരികൽപന നൽകണമെന്നുമാണ് ജെൻഡർ പൊളിറ്റിക്‌സ് മുന്നോട്ടുവയ്ക്കുന്ന ആശയം. ധാർമികമായി സർവ അതിർവരമ്പുകളെയും ഇല്ലാതാക്കി ആർക്കും ആരോടും എന്തിനോടും ലൈംഗിക വേഴ്ചയിലേർപ്പെടാൻ അവസരമൊരുക്കന്ന ഈ പ്രകൃതിവിരുദ്ധ ആശയം എങ്ങനെ നമുക്ക് അംഗീകരിക്കാനാവും?
സൃഷ്ടിപരവും പ്രകൃതിപരവുമായ ജീവിതക്രമത്തെ ഇല്ലാതാക്കിയും ധാർമിക മൂല്യങ്ങളെ നിഷ്‌കാസനം ചെയ്തും സ്വതന്ത്ര ചിന്തകരും മതരഹിതരുമായ തലമുറയെ കാലക്രമേണ വളർത്തിയെടുക്കാനുള്ള ഹിഡൻ അജൻഡ മാത്രമാണ് ഈ നീക്കത്തിനു പിന്നിലുള്ളത്. സ്‌കൂൾ കരിക്കുലത്തിലും ഇത്തരം ആശയങ്ങൾ തിരുകിക്കയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നത് അപകടകരമാണ്.


പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ പരിഗണിക്കേണ്ട 25 വിഷയങ്ങൾ സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) തയാറാക്കിയ സമൂഹ ചർച്ചക്കായുള്ള കുറിപ്പിൽ ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം പ്രത്യേകം ചർച്ചക്കുവച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തിലെത്തിക്കാനും ക്ലാസ് മുറികളിൽ സമത്വത്തോടെ പ്രവർത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്ന ചോദ്യം കരടുരേഖയിൽ മുന്നോട്ടുവയ്ക്കുന്നു. വിദ്യാസമ്പന്നരായ ഒരു പ്രദേശത്തിനു ചേരാത്ത പല പ്രവണതകളും ഇപ്പോഴും നിലനിൽകുന്നുണ്ടെന്നും ലിംഗനീതി, ലിംഗസമത്വം, ലിംഗാവബോധം എന്നിവ ഉണ്ടാകാനാവശ്യമായ അംശങ്ങൾ പാഠ്യപദ്ധതിയിൽ വലിയ തോതിൽ ഉണ്ടാകേണ്ടതുണ്ടെന്നും സമൂഹ ചർച്ചക്കായുള്ള കുറിപ്പിന്റെ ഒന്നാം ഭാഗത്ത് പറയുന്നുണ്ട്.


ലിംഗതുല്യത, ലിംഗനീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്റെ പൊതുബോധം വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ടെന്നും കുറിപ്പിൽ പറയുന്നു. ഒരു വശത്ത് ജെൻഡർ ന്യൂട്രൽ യൂനിഫോം അടിച്ചേൽപ്പിക്കില്ല എന്ന് വിദ്യാഭ്യാസ മന്ത്രി പ്രസ്താവനയിറക്കുമ്പോഴും മറുവശത്ത് ആസൂത്രിതമായ നീക്കങ്ങളിലൂടെ പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ വരെ ഇത്തരം ആശയങ്ങൾ ഉൾപെടുത്തുന്നുണ്ടെന്ന യാഥാർഥ്യം നാം തിരിച്ചറിയേണ്ടതും രക്ഷാകർത്താക്കളെയും ബഹുജനങ്ങളെയും ബോധവത്കരിക്കേണ്ടതുമുണ്ട്.
ലിംഗവിവേചനത്തിനും അനീതിക്കുമെതിരേ ശക്തമായി പോരാടേണ്ടതുണ്ടെന്നാണ് ഇസ് ലാമിക കാഴ്ചപ്പാട്. എന്നാൽ, സമത്വവും നീതിയും നടപ്പിലാക്കേണ്ടത് ആൺ-പെൺ വർഗങ്ങളെ ഒരുപോലെയാക്കിയല്ലെന്ന് മാത്രം. മനുഷ്യൻ എന്നതിന്റെ രണ്ടു ഭാഗങ്ങളാണ് പുരുഷനും സ്ത്രീയും. സ്ത്രീയും പുരുഷനും വൈരുധ്യാത്മക ദ്വന്ദ്വമല്ല; അനുപൂരക യുഗ്മമാണ്. അതായത് ഒന്ന് മറ്റേതിന് എതിരല്ല; ഒന്നില്ലാതെ മറ്റേതിന് അസ്തിത്വവുമില്ല. ഈപ്രകൃതി യാഥാർഥ്യം നാം ഉൾക്കൊള്ളേണ്ടതുണ്ട്. ഇവ രണ്ടും ചേർന്നു നിന്നാലേ സമൂഹത്തിന് മുന്നോട്ടുപോകാനാവൂ. അതാണ് പ്രകൃതി നിയമം. ഒന്ന് മികച്ചതും മറ്റേത് താഴ്ന്നതും എന്ന ചർച്ച തന്നെ അപ്രസക്തമാണ്. സ്ത്രീയും പുരുഷനും സമൂഹ നിർമിതിയിൽ തങ്ങളുടേതായ ഭാഗധേയം നിർവഹിക്കുന്നുണ്ട്. അവ യഥാവിധി പ്രയോഗവത്കരിക്കപ്പെടുമ്പോൾ സമൂഹത്തിൽ സുഗമത കൈവരുന്നു. അസന്തുലിത്വമുണ്ടാകുമ്പോഴാണ് വിള്ളലും തകർച്ചയുമുണ്ടാവുക.
ലിംഗനീതി അനിവാര്യമാണെന്നു തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സ്ത്രീ ആയതിന്റെ പേരിൽ/പുരുഷനായതിന്റെ പേരിൽ ഒരാളുടെയം സ്വാതന്ത്ര്യം നിഷേധിക്കാൻ പാടില്ല. എന്നാൽ, ലിംഗനീതി ഉറപ്പാക്കാൻ മുന്നോട്ടുവച്ച ലിംഗസമത്വം എന്ന ആശയത്തെ ഇസ് ലാം എതിർക്കുന്നു. സൃഷ്ടിപരവും സാമൂഹികവുമായി ഒരിക്കലും സമമല്ലാത്തെ രണ്ടു വിഭാഗങ്ങളെ സമന്മാരാക്കുക എന്നത് തന്നെ അശാസ്ത്രീയവും അയുക്തികവും പ്രകൃതിവിരുദ്ധവുമാണ്. പൗരുഷം, സ്‌ത്രൈണത എന്നീ പ്രകൃതിദത്തമായ പ്രത്യേകതകൾ എങ്ങനെ നമുക്ക് ഇല്ലാതാക്കാൻ കഴിയും? ഇത്തരം പ്രകൃതി യാഥാർഥ്യങ്ങളെ വിസ്മരിക്കുന്നതും അവഗണിക്കുന്നതുമെല്ലാം സ്വത്വനിരാസമാണ്.


വ്യത്യസ്തതകൾ നിറഞ്ഞതാണ് സമൂഹമെന്നും സ്ത്രീകളും പുരുഷരും സമൂഹനിർമിതിയുടെ അടിസ്ഥാന സ്തംഭങ്ങളാണെന്നും പഠിപ്പിക്കേണ്ട വിദ്യാലയങ്ങളിൽ സ്വത്വപ്രതിസന്ധി അനുഭവിക്കുന്ന തലമുറയെ സൃഷ്ടിച്ചെടുക്കാനും അതുവഴി മതം, ധാർമികത എന്നിവയ്ക്ക് അന്യംനിൽക്കുന്ന ഒരു സമൂഹത്തെ നിർമിച്ചെടുക്കാനുമുള്ള പുതിയ നീക്കത്തിനെതിരേ ശക്തമായി പ്രതികരിക്കാൻ മാനുഷിക മൂല്യങ്ങൾക്കു വിലകൽപ്പിക്കുന്ന എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങേണ്ടതുണ്ട്.


പാശ്ചാത്യ നാടുകളിൽ പരീക്ഷിക്കുകയും വൻ പരാജയമാണെന്ന് വിലയിരുത്തുകയും ചെയ്ത ജെൻഡർ ന്യൂട്രാലിറ്റി ആശയം കേരളത്തിൽ നടപ്പിലാക്കുക വഴി ഇടതുപക്ഷം ലക്ഷ്യമാക്കുന്നത് മത-മാനുഷിക മൂല്യങ്ങൾക്ക് പരിഗണന നൽകാത്ത ഒരു തലമുറയെ സജ്ജമാക്കുക എന്നതു മാത്രമാണ്. അമേരിക്കയിലും യൂറോപ്യൻ രാഷ്ട്രങ്ങളിലും താൻ ആണോ പെണ്ണോ എന്ന് തിരിച്ചറിയാത്ത, അല്ലെങ്കിൽ അതിൽ സംശയമുള്ള കൗമാരക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുണ്ടെന്ന ആധികാരിക പഠനങ്ങളെ കണ്ടില്ലെന്നു നടിക്കരുത്.
സാമൂഹികവിരുദ്ധരും അരാജകത്വവാദികളുമായി ഒരു തലമുറ വളർന്നുവന്നാൽ തങ്ങളുടെ ആശയങ്ങളും ആദർശങ്ങളും അതിവേഗം നടപ്പിലാക്കാൻ കഴിയുമെന്ന മൂഢചിന്തയാണ് ഇടതുപക്ഷത്തിനുള്ളത്. അതിനായി ഏതു പ്രത്യയശാസ്ത്രങ്ങളെയും പുൽകാനും ബലഹീന ആശയങ്ങളെ ആവാഹിക്കാനും അവർ തയാറാകും. അതുകൊണ്ടാണ് സാമ്രാജ്യത്വത്തിന്റെ ഉൽപന്നമായ ലിബറലിസത്തെയും അവർ മുന്നോട്ടുവയ്ക്കുന്ന ജെൻഡർ ന്യൂട്രൽ ആശയത്തെയും കേരളത്തിൽ നടപ്പിലാക്കാൻ പദ്ധതിയിടുന്നത്.


കമ്യൂണിസം വലിയ അപകടമാണെന്ന വസ്തുത ഇനിയും നാം തിരിച്ചറിയാതെ പോകരുത്. മതങ്ങളെ നശിപ്പിക്കുക എന്ന തങ്ങളുടെ അടിസ്ഥാന ലക്ഷ്യം അവർക്ക് സാർഥകമാക്കേണ്ടതുള്ളതിനാൽ ഒളിഞ്ഞും പതിഞ്ഞും കരുക്കൾ നീക്കിക്കൊണ്ടേയിരിക്കും. മത-സാംസ്‌കാരിക-വിദ്യാർഥി-രാഷ്ട്രീയ സംഘടനകൾ കരുതലോടെ നീങ്ങിയാൽ ഇവിടെയും നമുക്ക് അതിജയിക്കാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  19 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  19 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  19 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  19 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  19 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  19 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  19 days ago