HOME
DETAILS

വിഴിഞ്ഞം സമരം പിന്തുണയുമായി കൂടുതൽ സംഘടനകൾ

  
backup
August 21, 2022 | 6:44 AM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3%e0%b4%af%e0%b5%81%e0%b4%ae


തുറമുഖ കവാടത്തിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് കൊടിനാട്ടി
തിരുവനന്തപുരം • വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധസമരം അഞ്ചാംദിവസവും തുടർന്ന് മത്സ്യത്തൊഴിലാളികൾ. സമരക്കാർ തുറമുഖ കവാടത്തിന്റെ പൂട്ട് പൊളിച്ച് ഇന്നലെയും അകത്തുകടന്ന് കൊടിനാട്ടി. നൂറുകണക്കിന് തീരദേശവാസികളാണ് സമരത്തിൽ അണിനിരന്നത്. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് കൂടുതൽ സംഘടനകൾ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന മന്ത്രിതല ചർച്ചയ്ക്കു ശേഷവും സമരവുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനം. ചർച്ച ഫലപ്രദമാണെന്നും നേതാക്കൾ അറിയിച്ചിരുന്നു. മന്ത്രിമാരായ വി.അബ്ദുറഹിമാനും ആന്റണിരാജുവും സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിൽ സമവായ നീക്കങ്ങളുണ്ടായെങ്കിലും തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സമരസമിതി. തുറമുഖ നിർമാണം നിർത്തിയുള്ള ആഘാത പഠനത്തിലും മണ്ണെണ്ണ സബ്‌സിഡി വിഷയത്തിലും അടുത്തയാഴ്ച മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ഇതിനു ശേഷമായിരിക്കും സമരം അവസാനിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക. ക്യാംപിലുള്ളവരെ വാടക വീടുകളിലേക്കും പിന്നീട് സ്ഥിരം പുനരധിവാസ കേന്ദ്രത്തിലേക്കും മാറ്റിപ്പാർപ്പിക്കാനായിരുന്നു മന്ത്രിതല ചർച്ചയിലെ ധാരണ. ഇത് നടപ്പായാൽ പ്രതിഷേധം ശമിപ്പിക്കാനാവുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. സമരസമിതിയുടെ ആവശ്യങ്ങൾ പടിപടിയായി നിറവേറ്റി സമരം തണുപ്പിച്ച ശേഷം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് സർക്കാർ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ അവരാണ്: രവി ശാസ്ത്രി

Cricket
  •  4 minutes ago
No Image

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ്; ഒമാനില്‍ പുതിയ സംവിധാനം

oman
  •  7 minutes ago
No Image

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് റഷ്യയിൽ; വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും

uae
  •  18 minutes ago
No Image

ഒമാനിലെ വ്യവസായ മേഖലയില്‍ ജോലി ചെയ്യാന്‍ ഇനി പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധം

oman
  •  27 minutes ago
No Image

ഒറ്റ ഓവറിൽ റെക്കോർഡ്; സഞ്ജു വാഴുന്ന ഇതിഹാസങ്ങളുടെ ചരിത്ര ലിസ്റ്റിലേക്ക് ദുബെ

Cricket
  •  28 minutes ago
No Image

ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് 'സ്പാനിഷ് ബുൾ'; വിക്ടർ ബെർട്ടോമിയു ഇനി കൊമ്പന്മാർക്കൊപ്പം

Football
  •  33 minutes ago
No Image

ഷാർജയിൽ വെറും 1000 ദിർഹത്തിന് പുതിയ ബിസിനസ് തുടങ്ങാം; സംരംഭകർക്കായി പ്രത്യേക ലൈസൻസ്

uae
  •  40 minutes ago
No Image

ജബൽ ജയ്‌സ് ജനുവരി 31 മുതൽ സന്ദർശകർക്കായി വീണ്ടും തുറക്കുന്നു; പ്രവേശനത്തിന് പുതിയ നിയമങ്ങൾ

uae
  •  an hour ago
No Image

ആർട്ടിക് മഞ്ഞിൽ വിരിഞ്ഞ അത്ഭുതം! സിറ്റിയെയും അത്‌ലറ്റിക്കോയെയും വിറപ്പിച്ച ഈ നോർവീജിയൻ ടീമിന് പിന്നിലെ വിജയ രഹസ്യം; In-Depth Story

Football
  •  an hour ago
No Image

ലോകകപ്പിന് മൂന്ന് ദിവസം ബാക്കിനിൽക്കെ നിർണായക നീക്കം; സൂപ്പർതാരം തിരിച്ചെത്തുമോ? 

Cricket
  •  an hour ago